Thursday, April 25, 2024
HomeIndiaമഹാഭാരത കാലഘട്ടവുമായി ബന്ധപ്പെട്ട അവശേഷിപ്പുകള്‍ ഡല്‍ഹിയിലെ പുരാന ക്വിലയില്‍ കണ്ടെത്തിയതായി പുരാവസ്തു ഗവേഷക സമിതി

മഹാഭാരത കാലഘട്ടവുമായി ബന്ധപ്പെട്ട അവശേഷിപ്പുകള്‍ ഡല്‍ഹിയിലെ പുരാന ക്വിലയില്‍ കണ്ടെത്തിയതായി പുരാവസ്തു ഗവേഷക സമിതി

ന്യൂഡല്‍ഹി: മഹാഭാരത കാലഘട്ടവുമായി ബന്ധപ്പെട്ട അവശേഷിപ്പുകള്‍ ഡല്‍ഹിയിലെ പുരാന ക്വിലയില്‍ കണ്ടെത്തിയതായി പുരാവസ്തു ഗവേഷക സമിതി.

പുരാന ക്വിലയില്‍ നിന്ന് മണ്‍പാത്ര പാത്രങ്ങളുടെ കഷണങ്ങള്‍ കണ്ടെത്തി. ചാരനിറത്തിലുള്ള തനതായ മണ്‍പാത്രങ്ങള്‍ക്ക് കറുത്ത പ്രത്യേകതരം ഡിസൈനുകള്‍ ഉണ്ട്. ഇത് മഹാഭാരത കാലഘട്ടവുമായി ബന്ധമുള്ളതാണെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു.

പുരാന ക്വിലയില്‍ നടന്നുകൊണ്ടിരിക്കുന്ന ഖനനത്തില്‍ പാണ്ഡവരുടെ രാജ്യമായ പുരാതന ഇന്ദ്രപ്രസ്ഥം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ആര്‍ക്കിയോളജിക്കല്‍ വിഭാഗം അധികൃതര്‍ പറയുന്നു.പുരാവസ്തു ഗവേഷകര്‍ ഗണപതി (മുഗള്‍ കാലഘട്ടം), ഗജലക്ഷ്മി (ഗുപ്ത കാലഘട്ടം), മഹാവിഷ്ണു (രജ്പുത് കാലഘട്ടം) എന്നിവയുടെ പ്രതിമകളും ഇതേ സ്ഥലത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്.

ഈ വര്‍ഷം ജനുവരിയിലാണ് മഹാഭാരതത്തിന്റെ തെളിവുകള്‍ കണ്ടെത്തുന്നതിനായി പുരാവസ്തു ഗവേഷക സമിതി ഡല്‍ഹിയിലെ പുരാണ ക്വിലയില്‍ ഖനനം ആരംഭിച്ചത്. മണ്‍സൂണ്‍ എത്തുന്നതുവരെ ഖനനം തുടരാനാണ് സാധ്യത. അതിനുശേഷം, അടുത്ത സീസണില്‍ വീണ്ടും ഖനനം ആരംഭിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular