Saturday, September 23, 2023
HomeIndiaവ്യോമസേനയുടെ ജെറ്റ് വിമാനം തകര്‍ന്ന് വീണു: പൈലറ്റുമാര്‍ക്ക് പരിക്ക്

വ്യോമസേനയുടെ ജെറ്റ് വിമാനം തകര്‍ന്ന് വീണു: പൈലറ്റുമാര്‍ക്ക് പരിക്ക്

ബെംഗളൂരു : കര്‍ണാടകയിലെ ചാമരാജ് നഗറില്‍ വ്യോമസേനയുടെ ജെറ്റ് ട്രെയിനര്‍ വിമാനം തകര്‍ന്ന് വീണു. കിരണ്‍ എന്ന ജെറ്റ് വിമാനമാണ് അപകടത്തില്‍ പെട്ടത്.

വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും പാരച്യൂട്ട് ഉപയോഗിച്ച്‌ രക്ഷപ്പെട്ടു. വ്യോമസേനയുടെ പരിശീലന വിമാനമായിരുന്നു ഇത്. അപകടം നടക്കുമ്ബോള്‍ തേജ് പാല്‍, ഭൂമിക എന്നീ പൈലറ്റുമാരാണ് വിമാനത്തിലുണ്ടായിരുന്നത്.

പൈലറ്റുമാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും നില ഗുരുതരമല്ല. ഇവരെ ചാമരാജ് നഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിശീലനത്തിനിടെയാണ് അപകടമുണ്ടായത്.

സംഭവത്തില്‍ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു. വിമാനം പൂര്‍ണമായി കത്തിയമര്‍ന്നു.വിവരമറിഞ്ഞ് അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി. തകര്‍ന്നുവീണ വിമാനത്തില്‍ പടര്‍ന്ന തീ അഗ്‌നിരക്ഷാസേന അണച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular