Thursday, March 28, 2024
HomeKeralaകാല്‍ നൂറ്റാണ്ടിനുശേഷം കോണ്‍ഗ്രസിന്‌ അട്ടിമറി ജയം

കാല്‍ നൂറ്റാണ്ടിനുശേഷം കോണ്‍ഗ്രസിന്‌ അട്ടിമറി ജയം

ണ്ണൂര്‍ : ചെറുതാഴം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ്‌ 16 ലെ ഉപതെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ത്ഥിക്ക്‌ അട്ടിമറി വിജയം.

80 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്‌ വിജയിച്ചത്‌. 25 വര്‍ഷത്തിന്‌ ശേഷമാണ്‌ ഇവിടെ കോണ്‍ഗ്രസ്‌ സീറ്റ്‌ നേടുന്നത്‌. പൊതുതിരഞ്ഞെടുപ്പിലെ പോലെ ചൂടും ചൂരും നിലനിര്‍ത്തി നടന്ന ചെറുതാഴം പഞ്ചായത്ത്‌ ഉപതെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയിരിക്കുകയാണ്‌യു. രാമചന്ദ്രന്‍. ഹൈക്കോടതി നിര്‍ദേശ പ്രകാരം കനത്ത പോലീസ്‌ സുരക്ഷയിലാണ്‌ ചെറുതാഴം പഞ്ചായത്തിലെ പതിനാറാം വാര്‍ഡായ കക്കോണിയില്‍ ഉപതെരഞ്ഞെടുപ്പ്‌ നടന്നത്‌. സി.പി.എം. സ്‌ഥാനാര്‍ത്ഥിയായി സി. കരുണാകരനും യു.ഡി.എഫിലെ കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ത്ഥിയായ യു. രാമചന്ദ്രനുമാണ്‌ മല്‍സര രംഗത്തുണ്ടായിരുന്നത്‌.

ആകെയുള്ള 1,282 വോട്ടര്‍മാരില്‍ 1,098 വോട്ടുകളാണ്‌ പോള്‍ ചെയ്‌തത്‌. പോള്‍ ചെയ്‌ത വോട്ടുകളില്‍ 589 വോട്ട്‌ നേടിയാണ്‌ യു.ഡി എഫ്‌ സ്‌ഥാനാര്‍ത്ഥി വിജയിച്ചത്‌. എല്‍.ഡി.എഫിന്റെ സി.പി.എം. സ്‌ഥാനാര്‍ത്ഥിയായ സി. കരുണാകരന്‌ 509 വോട്ട്‌ മാത്രമേ നേടാനായുള്ളു. 80 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌ യു.ഡി.എഫ്‌. സ്‌ഥാനാര്‍ത്ഥിയുടെ വിജയം. സി.പി.എം. പഞ്ചായത്തംഗമായ കെ. കൃഷ്‌ണന്റെ മരണത്തെ തുടര്‍ന്നാണ്‌ കക്കോണി വാഡില്‍ ഉപതെരഞ്ഞെടുപ്പ്‌ നടന്നത്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular