Thursday, April 25, 2024
HomeKeralaഉച്ചയ്ക്ക് വീട്ടില്‍ നിന്നിറങ്ങി: നഴ്സിങ് വിദ്യാര്‍ത്ഥി ചെമ്മീന്‍കെട്ടില്‍ മരിച്ച നിലയില്‍

ഉച്ചയ്ക്ക് വീട്ടില്‍ നിന്നിറങ്ങി: നഴ്സിങ് വിദ്യാര്‍ത്ഥി ചെമ്മീന്‍കെട്ടില്‍ മരിച്ച നിലയില്‍

കൊച്ചി: യുവാവിനെ ചെമ്മീൻ കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയല്‍ ലൈബ്രറി പ്രസിഡന്റും ഹെല്‍പ് ഫോര്‍ ഹെല്‍പ് ലസ് സംഘടനയുടെ ഭാരവാഹിയുമായ വടക്കേ നികത്തില്‍ പിപി സുകുമാരന്റെ മകൻ അമലേന്ദു (24) ആണ് മരിച്ചത്.

പറവൂര്‍ കെടാമംഗലം പോട്ടാച്ചിറ ചെമ്മീൻകെട്ടിലെ പരമ്ബിനോടനുബന്ധിച്ചുള്ള തൂമ്ബിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വ്യാഴാഴ്ച ഉച്ചയോടെയാണ് അമലേന്ദു വീട്ടില്‍ നിന്ന് പോയത്. നാലുമണിയോടെ തലക്കോട്ട് ക്ഷേത്രത്തിനു സമീപത്തെ പൊക്കാളിപാടത്തിലെ തൂമ്ബില്‍ മൃതദേഹം കണ്ടെത്തി. എറണാകുളം ഗവണ്‍മെന്റ് നഴ്സിങ് കോളജിലെ രണ്ടാം വര്‍ഷ ജനറല്‍ നഴ്സിങ് വിദ്യാര്‍ത്ഥിയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular