Saturday, July 27, 2024
HomeIndiaസണ്‍ ഗ്ലാസ് വച്ചു, നല്ല വസ്ത്രം ധരിച്ചു: ഗുജറാത്തില്‍ ദളിത് യുവാവിന് മര്‍ദനം

സണ്‍ ഗ്ലാസ് വച്ചു, നല്ല വസ്ത്രം ധരിച്ചു: ഗുജറാത്തില്‍ ദളിത് യുവാവിന് മര്‍ദനം

ഗുജറാത്ത്: ദളിത് യുവാവിന് ഗുജറാത്തില്‍ നേരെ മര്‍ദനം. ബാനസ്‌കാന്ത ജില്ലയിലെ പാലന്‍പൂര്‍ താലൂക്കിലെ മോട്ട ഗ്രാമത്തിലാണ് സംഭവം.

നല്ല വസ്ത്രം ധരിക്കുകയും സണ്‍ ഗ്ലാസ് വെക്കുകയും ചെയ്തതിന് ഉന്നതജാതിക്കാരാണ് ജിഗാര്‍ ഷെഖാലിയയെന്ന യുവാവിനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

നല്ല വസ്ത്രം ധരിച്ചതിനും കണ്ണട വച്ചതിനും ഏഴുപേര്‍ ചേര്‍ന്ന് യുവാവിനെയും അമ്മയെയും മര്‍ദിച്ചെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. ഇരയുടെ മാതാവും ആക്രമിക്കപ്പെട്ടെന്നും പൊലീസ് വ്യക്തമാക്കി. ഇരുവരും ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

‘ഈയടുത്തായി വല്ലാതെ പറക്കുന്നുണ്ട്’ എന്ന് പ്രതികളില്‍ ഒരാള്‍ പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് അതേദിവസം രാത്രി ഗ്രാമത്തിലെ ക്ഷേത്രത്തിന് പുറത്ത് നില്‍ക്കുകയായിരുന്ന യുവാവിനെ രജ്പുത് വിഭാഗത്തില്‍പ്പെട്ട ആറു പ്രതികള്‍ മര്‍ദിക്കുകയും ഡയറി പാര്‍ലറിന് പിറകിലേക്ക് വലിച്ചിഴക്കുകയുമായിരുന്നു. എന്തിനാണ് അണിഞ്ഞൊരുങ്ങിയതെന്നും സണ്‍ ഗ്ലാസ് വച്ചതെന്നും ചോദിച്ചായിരുന്നു മര്‍ദനമെന്നും പരാതിയില്‍ പൊലീസ് വ്യക്തമാക്കി.

RELATED ARTICLES

STORIES

Most Popular