Saturday, September 23, 2023
HomeKeralaകോട്ടയം ചേനപ്പടിയില്‍ ഭൂമിക്കടിയില്‍ നിന്ന് വീണ്ടും ഇടിമുഴക്കം; പുലര്‍ച്ചെ ഉഗ്ര ശബ്ദവും പ്രകമ്ബനവും അനുഭവപ്പെട്ടെന്ന് നാട്ടുകാര്‍

കോട്ടയം ചേനപ്പടിയില്‍ ഭൂമിക്കടിയില്‍ നിന്ന് വീണ്ടും ഇടിമുഴക്കം; പുലര്‍ച്ചെ ഉഗ്ര ശബ്ദവും പ്രകമ്ബനവും അനുഭവപ്പെട്ടെന്ന് നാട്ടുകാര്‍

കോട്ടയം : ചേനപ്പാടിയില്‍ ഭൂമിക്കടിയില്‍ നിന്ന് വീണ്ടും ഇടിമുഴക്കം. വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടുകൂടിയാണ് ഭൂമിക്കടിയില്‍ നിന്ന് വീണ്ടും ഉഗ്ര സ്‌ഫോടന ശബ്ദം അനുഭവപ്പെട്ടത്.

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, എരുമേലി പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലാണ് ഭൂമിക്കടിയില്‍ നിന്ന് മുഴക്കവും ശബ്ദവും കേട്ടത്.

പുലര്‍ച്ചെ രണ്ട് തവണയാണ് മുഴക്കവും പ്രകമ്ബനങ്ങളുമാണ് ഉണ്ടായതെന്ന് പ്രദേശവാസികള്‍ പറയുന്നു. തിങ്കളാഴ്ചയും ഇത്തരത്തില്‍ ഭൂമിക്കടിയില്‍ നിന്നും പ്രകമ്ബനങ്ങളുണ്ടായി. ഇതിനെ തുടര്‍ന്ന് ജിയോളജി വകുപ്പ് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിയിരുന്നു.

ഭയക്കേണ്ട കാര്യമില്ലെന്നും ഭൂമിക്കടിയില്‍ സ്വാഭാവികമായി നടക്കുന്ന പ്രതിഭാസങ്ങളുടെ ഭാഗമാണ് ഇതെന്നുമാണ് ഇവര്‍ അറിയിച്ചത്. എന്നാല്‍ പ്രദേശത്ത് സംസ്ഥാന ജിയോളജി വകുപ്പിന്റെ പ്രാഥമിക പരിശോധന മാത്രമായിരുന്നു നടന്നത്. സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സിന്റെ പരിശോധന നടന്നിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular