Friday, March 29, 2024
HomeKeralaഅജൈവ മാലിന്യങ്ങള്‍ ഹരിതകര്‍മ സേനക്ക് കൈമാറിയില്ലെങ്കില്‍ പിഴ

അജൈവ മാലിന്യങ്ങള്‍ ഹരിതകര്‍മ സേനക്ക് കൈമാറിയില്ലെങ്കില്‍ പിഴ

ലശ്ശേരി : നഗരപരിധിയിലെ അജൈവ മാലിന്യങ്ങള്‍ ഹരിതകര്‍മ സേനക്ക് കൈമാറിയില്ലെങ്കില്‍ 50,000 രൂപ വരെ പിഴ ചുമത്താൻ തീരുമാനം.

അജൈവ മാലിന്യ ശേഖരണത്തിന് നഗരസഭ ഹരിതകര്‍മ സേനയുടെ സേവനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനും അജൈവ മാലിന്യശേഖരണം സമ്ബൂര്‍ണമാക്കുന്നതിനും യോഗത്തില്‍ തീരുമാനമായി. യൂസര്‍ ഫീ എല്ലാ മാസവും നല്‍കാതിരിക്കുന്ന സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും 10,000 രൂപ മുതല്‍ 50,000 രൂപ വരെ പിഴ ഈടാക്കുന്നതിനും ഖരമാലിന്യ സംസ്കരണ നിയമപ്രകാരം വ്യവസ്ഥയുണ്ട്.

ഹരിതകര്‍മ സേനക്ക് അജൈവ മാലിന്യം കൈമാറാതിരിക്കുകയും യൂസര്‍ ഫീ നല്‍കാതിരിക്കുകയും ചെയ്താല്‍ നഗരസഭ നടപടി എടുക്കും. ചട്ടപ്രകാരം 10,000 രൂപ മുതല്‍ 50,000 രൂപ വരെ പിഴിയീടാക്കനോ ആറു മാസം മുതല്‍ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുകയും ചെയ്യുന്ന കുറ്റമാണ്.

യൂസര്‍ ഫീ കുടിശ്ശിക വരുത്തുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പ്രസ്തുത തുക വസ്തു നികുതിയോടൊപ്പം കണക്കാക്കി ഈടാക്കാനാണ് തീരുമാനം. വ്യാഴാഴ്ച ചേര്‍ന്ന നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റിയില്‍ പരിസ്ഥിതി ദിനത്തില്‍ നടക്കുന്ന ഹരിതസഭ സംബന്ധിച്ച കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular