Thursday, March 28, 2024
HomeIndiaഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ജേഴ്‌സികള്‍ അവതരിപ്പിച്ച്‌ അഡിഡാസ്; പുതിയ ജെഴിസികള്‍ക്ക് സവിശേഷതകളേറെ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ജേഴ്‌സികള്‍ അവതരിപ്പിച്ച്‌ അഡിഡാസ്; പുതിയ ജെഴിസികള്‍ക്ക് സവിശേഷതകളേറെ

മുബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ജേഴ്‌സി അവതരിപ്പിച്ച്‌ അഡിഡാസ്. മൂന്ന് ജേഴ്‌സികളാണ് അവതരിപ്പിച്ചത്.

ടെസ്റ്റ്, ട്വന്റി -20, ഏകദിന ഫോര്‍മാറ്റുകള്‍ക്കായുള്ള ജഴ്‌സി എന്നിവയാണ് അഡിഡാസ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ജൂണ്‍ ഏഴിന് ആരംഭിക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്ബന്യ ഷിപ്പില്‍ പുതിയ ജേഴ്‌സി അണിഞ്ഞായിരിക്കും ടീം ക്രീസില്‍ ഇറങ്ങുക.

നിലവില്‍ ജെഴ്‌സികളുടെ എല്ലാം ഫസ്റ്റ് ലുക്ക് മാത്രമേ പുറത്തുവിട്ടിട്ടുള്ളു. കടുംനീല നിറത്തിലും ഇളംനീല നിറത്തിലുമുള്ള രണ്ട് വ്യത്യസ്ത ജഴ്സികളാണ് ട്വന്റി 20യ്‌ക്കും ഏകദിനത്തിനുമായി അഡിഡാസ് അണിയിച്ചൊരുക്കിയിരിക്കുന്നത്. കൂടാതെ ഷോള്‍ഡറില്‍ നീല വരകളുള്ള രീതിയിലാണ് ടെസ്റ്റ് ക്രിക്കറ്റിന്റെ ജെഴ്‌സി അണിയിച്ചൊരുക്കിയത്.

“ഒരു ഐതിഹാസിക നിമിഷം. ഒരു ഐക്കണിക് സ്റ്റേഡിയം. ടീം ഇന്ത്യയുടെ പുതിയ ജേഴ്‌സി അവതരിപ്പിക്കുന്നു” എന്നാണ് അഡിഡാസ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചത്. ടി-20 -യില്‍ കോളറില്ലാത്ത ജഴ്സിയണിഞ്ഞാണ് ടീം ഇന്ത്യ കളത്തിലിറങ്ങുക. ഇതാദ്യമായാണ് ഇന്ത്യടീമിന് അഡിഡാസ് ജെഴ്‌സി അണിയിച്ചൊരുക്കുന്നത്. മുൻപ് കില്ലര്‍ ജീൻസാണ് ഇന്ത്യയുടെ കിറ്റ് സ്‌പോണ്‍സര്‍ ചെയ്തത്. കില്ലര്‍ ജീൻസുമായുള്ള കരാര്‍ മേയ് 31 ന് അവസാനിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular