Saturday, April 27, 2024
HomeCinemaമലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രം: ജയസൂര്യയുടെ 'കത്തനാര്‍' ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി

മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രം: ജയസൂര്യയുടെ ‘കത്തനാര്‍’ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി

യസൂര്യ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘കത്തനാരി’ന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. റോജിൻ തോമസാണ് ചിത്രത്തിന്റെ സംവിധായകൻ.

43 ദിവസത്തെ ചിത്രീകരണത്തിന് ശേഷമാണ് ആദ്യ ഷെഡ്യൂള്‍ വിജയകരമായി പൂര്‍ത്തിയായത്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരായ 570 പേരുടെ പ്രയത്നത്തിന്റെ ഫലമായാണ് ആദ്യ ഷെഡ്യൂള്‍ വിജയകരമായി പൂര്‍ത്തിയാക്കാൻ കഴിഞ്ഞതെന്ന് റോജിൻ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.

ഇന്നും ആസ്വാദകരുടെ ഇടയില്‍ സ്വാധീനവും കൗതുകവുമുള്ള ചരിത്രത്തിന്റെ താളുകളില്‍ ഇടംപിടിച്ച കടമറ്റത്ത് കത്തനാറുടെ കഥ പറയുന്ന ചിത്രം മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള സിനിമയാണിത്. ആധുനിക സാങ്കേതികവിദ്യയുടെ പിൻബലത്തോടെയാണ് കത്തനാരുടെ കഥ ചലച്ചിത്രാവിഷ്കാരമാകുന്നത് . ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ഈ ചിത്രം നിര്‍മിക്കുന്നത്.

200 ദിവസത്തെ ചിത്രീകരണമാണ് സിനിമയ്ക്ക് വേണ്ടി വരികയെന്ന് നേരത്തെ സംവിധായകൻ പറഞ്ഞിരുന്നു. ഏപ്രില്‍ അഞ്ചിനാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular