Saturday, April 20, 2024
HomeIndiaമണിപ്പൂര്‍ സംഘര്‍ഷം: 98 മരണം, 4014 കേസുകള്‍, ആയുധങ്ങള്‍ നല്‍കി കലാപകാരികള്‍

മണിപ്പൂര്‍ സംഘര്‍ഷം: 98 മരണം, 4014 കേസുകള്‍, ആയുധങ്ങള്‍ നല്‍കി കലാപകാരികള്‍

ഇംഫാല്‍ : മണിപ്പൂര്‍ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 98 ആയതായി റിപ്പോര്‍ട്ട്. സംഘര്‍ഷത്തില്‍ 310 പേര്‍ക്ക് പരിക്കേറ്റു. തീവച്ച സംഭവത്തില്‍ 4014 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഭൂരിഭാഗം ജില്ലകളിലും തുടര്‍ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.5 ജില്ലകളില്‍ കര്‍ഫ്യൂ പിന്‍വലിക്കുകയും 11 ജില്ലകളില്‍ ഇളവ് നല്‍കുകയും ചെയ്തു.

ആയുധങ്ങള്‍ താഴെവയ്ക്കണമെന്ന് മന്ത്രി അമിത് ഷാ അഭ്യര്‍ത്ഥിച്ചതോടെ 140 പേര്‍ ആയുധങ്ങള്‍ നല്‍കിയതായി അധികൃതര്‍ വ്യക്തമാക്കി.അതേസമയം, മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗിന്റെ ഭാവി തുലാസിലായി.

കുകി മെയ്തി വിഭാഗക്കാരായ എംഎല്‍എമാരടക്കം മുഖ്യമന്ത്രിക്കെതിരെ അമിത്ഷായ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ മണിപ്പൂരില്‍ വിലക്കയറ്റം രൂക്ഷമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular