Thursday, April 25, 2024
HomeEditorialചന്ദ്രയാന്‍ 3 ശ്രീഹരിക്കോട്ടയിലെത്തിച്ചു; വിക്ഷേപണം ജൂലൈയില്‍: ആവേശത്തോടെ കാത്തിരിക്കുന്നുവെന്ന് ISRO

ചന്ദ്രയാന്‍ 3 ശ്രീഹരിക്കോട്ടയിലെത്തിച്ചു; വിക്ഷേപണം ജൂലൈയില്‍: ആവേശത്തോടെ കാത്തിരിക്കുന്നുവെന്ന് ISRO

ന്ത്യയുടെ ബഹിരാകാശ പേടകമായ ചന്ദ്രയാൻ 3 ശ്രീഹരിക്കോട്ടയിലെത്തിച്ചു. ജൂലൈയിലാണ് വിക്ഷേപണം. ചന്ദ്രയാൻ വിക്ഷേപണത്തെ ഐഎസ്‌ആര്‍ഒ ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് യു ആര്‍ റാവു സാറ്റലൈറ്റ് സെന്റര്‍ ഡയറക്ടര്‍ എം ശങ്കരൻ ന്യൂസ് 18 നോട് പറഞ്ഞു.

”ദൗത്യത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച്‌ സാധ്യമായ എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ട്. ചന്ദ്രയാൻ 2 വിക്ഷേപിച്ച അനുഭവത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ടായിരിക്കും വിക്ഷേപണം. ഐഎസ്‌ആര്‍ഒ ആവേശത്തോടെ വിക്ഷേപണം കാത്തിരിക്കുകയാണ്”, ന്യൂസ് 18 ന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ശങ്കരൻ പറഞ്ഞു.

ബെംഗളൂരുവിലെ യുആര്‍ റാവു സാറ്റലൈറ്റ് സെന്ററിലാണ് ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൗത്യത്തിനുള്ള പേലോഡ് വിജയകരമായി കൂട്ടിയോജിപ്പിച്ചത്. ചന്ദ്രോപരിതലത്തില്‍ റോവര്‍ സുരക്ഷിതമായി ഇറക്കി പര്യവേക്ഷണം നടത്താനാണ് ഐഎസ്‌ആര്‍ഒയുടെ പദ്ധതി.

2019 ജൂലൈ 22ന് വിക്ഷേപിച്ച ചന്ദ്രയാൻ-2 ന്റെ പിന്തുടര്‍ച്ചയായാണ് ഈ ദൗത്യം. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ റോവര്‍ ലാൻഡ് ചെയ്യാനായിരുന്നു അന്ന് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, ശ്രീഹരിക്കോട്ടയില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചെങ്കിലും ലാൻഡിംഗിന് മിനിറ്റുകള്‍ക്ക് മുമ്ബ് വിക്രം ലാൻഡര്‍ ചന്ദ്രോപരിതലത്തില്‍ തകര്‍ന്നതിനെത്തുടര്‍ന്ന് പദ്ധതി പരാജയപ്പെടുകയായിരുന്നു. ദൗത്യം പരാജയപ്പെട്ടതോടെ ചന്ദ്രോപരിതലത്തില്‍ വിജയകരമായി ഇറങ്ങുന്ന ആദ്യത്തെ രാജ്യമാകാനുള്ള ഇന്ത്യയുടെ സ്വപ്നവും അന്ന് തകര്‍ന്നു.

ചന്ദ്രയാൻ-3 ശ്രീഹരിക്കോട്ടയില്‍ എത്തിയതോടെ ഐഎസ്‌ആര്‍ഒ അവസാന ഘട്ട തയ്യാറെടുപ്പുകളുടെ തിരക്കിലാണ്. അടുത്ത മാസം നടക്കുന്ന വിക്ഷേപണത്തിന് മുൻപ് ചന്ദ്രയാൻ-2 ദൗത്യത്തില്‍ സംഭവിച്ച പാളിച്ചകള്‍ ഒരിക്കല്‍ കൂടി വിശകലനം ചെയ്യും. ”ചന്ദ്രയാൻ-3 ലോഞ്ച് പോര്‍ട്ടില്‍ എത്തിക്കഴിഞ്ഞു. ശ്രീഹരിക്കോട്ടയില്‍ അവസാന ഘട്ട തയ്യാറെടുപ്പുകള്‍ നടവന്നുവരികയാണ്. ജൂലൈയില്‍ വിക്ഷേപണം നടത്താമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഞങ്ങള്‍”ശങ്കരൻ പറഞ്ഞു.

ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ ജിഎസ്‌എല്‍വി-എംകെ3 (GSLV-MKIII) അല്ലെങ്കില്‍ എല്‍വിഎം (LVM-3) ആണ് ചന്ദ്രയാൻ-3 യെ ബഹിരാകാശത്തേക്ക് വഹിച്ച്‌ പറക്കുന്നത്. പുതിയ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു തദ്ദേശീയ ലാൻഡര്‍ മൊഡ്യൂളും പ്രൊപ്പല്‍ഷൻ മൊഡ്യൂളും റോവറും ഈ ദൗത്യത്തിലുണ്ടാകും.

ഗഗൻയാൻ (Gaganyaan)
ചന്ദ്രയാൻ -3 വിക്ഷേപണത്തിന് ശേഷം ഐഎസ്‌ആര്‍ഒ പ്രധാനമായും ശ്രദ്ധാ കേന്ദ്രീകരിക്കുക മനുഷ്യരെ വഹിച്ചു കൊണ്ടുള്ള ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ യാത്രാ പദ്ധതി ഗഗൻയാനില്‍ ആയിരിക്കും. ഐഎസ്‌ആര്‍ഒ ഈ ദൗത്യത്തിനായി അരയും തലയും മുറുക്കി പ്രവര്‍ത്തിച്ചു വരികയാണ്.

“ഗഗൻയാൻ വളരെ വലിയൊരു ദൗത്യം ആണ്. പൊതുജനങ്ങള്‍ ഇതുവരെ കാണാത്തതും അറിയാത്തതുമായ പല സംഭവവികാസങ്ങളും ഗഗൻയാനുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട്. അതുകൊണ്ടാണ് പലരും ഇതേക്കുറിച്ച്‌ ഇടക്കിടെ ചോദിക്കുന്നത്. അതുമായി ബന്ധപ്പെട്ട് ഒരുപാട് ജോലികള്‍ നടക്കുന്നുണ്ട്. ഈ വര്‍ഷം ഗഗൻയാനുമായി ബന്ധപ്പെട്ട് രാജ്യത്തെ ജനങ്ങളോട് എന്തെങ്കിലും വാര്‍ത്ത പങ്കു വെയ്ക്കാൻ സാധിക്കും എന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു”, ശങ്കരൻ കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular