Saturday, July 27, 2024
HomeIndia'5 തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഈ സാമ്ബത്തിക വര്‍ഷം തന്നെ നടപ്പാക്കും': പ്രഖ്യാപിച്ച്‌ സിദ്ധരാമയ്യ

‘5 തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഈ സാമ്ബത്തിക വര്‍ഷം തന്നെ നടപ്പാക്കും’: പ്രഖ്യാപിച്ച്‌ സിദ്ധരാമയ്യ

ബെംഗളൂരു : കോണ്‍ഗ്രസിന്റെ അഞ്ച് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും ഈ സാമ്ബത്തിക വര്‍ഷം തന്നെ നടപ്പാക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.

‘ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തില്‍ യാതൊരു വിവേചനവും ഇക്കാര്യത്തില്‍ ഉണ്ടാവില്ലെന്നും’ അദ്ദേഹം വ്യക്തമാക്കി.

അതേസമയം ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ ഈ അഞ്ച് വാഗ്ദാനങ്ങളും നടപ്പാക്കാനുള്ള തീരുമാനം ഉണ്ടാവുമെന്നായിരുന്നു രാഹുല്‍ ഗാന്ധി നേരത്തെ പ്രഖ്യാപിച്ചത്. എന്നാല്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ ഇതുസംബന്ധിച്ച്‌ പൂര്‍ണമായ തീരുമാനം ഉണ്ടാവാത്തതിനെ തുടര്‍ന്ന് വ്യാപക വിമര്‍ശനവുമായി ബിജെപി രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിച്ചുവെന്നും ബിജെപി ആരോപിച്ചിരുന്നു.

വിമര്‍ശനങ്ങള്‍ കടുക്കുന്നതിനിടെയായിരുന്നു സിദ്ധരാമയ്യ ഇന്ന് മന്ത്രിസഭാ യോഗം ചേര്‍ന്നത്. അഞ്ച് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെ കുറിച്ച്‌ മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച്‌ ചെയ്തുവെന്ന് സിദ്ധരാമയ്യ പറഞ്ഞു. ‘ ഈ സാമ്ബത്തിക വര്‍ഷം തന്നെ അതെല്ലാം നടപ്പാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായും’ അദ്ദേഹം പറഞ്ഞു. ‘

തിരഞ്ഞെടുപ്പിനും, മുമ്ബും ശേഷവുമായിട്ടാണ് അഞ്ച് വാഗ്ദാനങ്ങള്‍ നല്‍കിയത്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡികെ ശിവകുമാറും, ഞാനും ചേര്‍ന്നാണ് ഇതില്‍ ഒപ്പുവെച്ചത്. ഈ ഉറപ്പുകള്‍ പാലിക്കുമെന്നും ഞങ്ങള്‍ പറഞ്ഞിരുന്നു. ഇവ ജനങ്ങളില്‍ എത്തിക്കുമെന്ന് ഉറപ്പിക്കുമെന്നും’ സിദ്ധരാമയ്യ പറഞ്ഞു.

RELATED ARTICLES

STORIES

Most Popular