Saturday, July 27, 2024
HomeIndia80തിന്റെ നിറവില്‍ ഇളയരാജ; നേരിട്ടെത്തി ആശംസ അറിയിച്ച്‌ എം. കെ സ്റ്റാലിന്‍

80തിന്റെ നിറവില്‍ ഇളയരാജ; നേരിട്ടെത്തി ആശംസ അറിയിച്ച്‌ എം. കെ സ്റ്റാലിന്‍

സംഗീതലോകത്തെ ഇതിഹാസം ഇളയരാജ ഇന്ന് 80ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. പ്രിയ സംഗീതജ്ഞന് ആശംസകള്‍ അറിയിച്ച്‌ നിരവധി പേരാണ് എത്തുന്നത്.

ഈ അവസരത്തില്‍ ഇളയരാജയെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലില്‍ നേരിട്ട് എത്തിയാണ് ആശംസകള്‍ അറിയിച്ചത്. കമല്‍ഹാസന്‍ ഉള്‍പ്പടെ നിരവധി പേര്‍ ആശംസകള്‍ അറിയിച്ചു.

ഇളയരാജയെ സന്ദര്‍ശിച്ച ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു സ്റ്റാലിന്റെ കുറിപ്പ്. സിനിമലോകത്തെ വിപ്ലവം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സംഗീത ഉപകരണങ്ങളെയല്ല നമ്മുടെ ഹൃദയങ്ങളെയാണ് ഇളയരാജ തഴുകി ഉണര്‍ത്തിയതെന്നും അദ്ദേഹം പറഞ്ഞു. മുന്‍ മുഖ്യമന്ത്രിയും പിതാവുമായ എം കരുണാനിധിയ്ക്ക് ഇളയരാജയോടുള്ള സ്‌നേഹത്തെക്കുറിച്ചും സ്റ്റാലിന്‍ പറഞ്ഞു.

1943 ജൂണ്‍ 2 ന് രാമസ്വാമിയുടേയും ചിന്നത്തായുടേയും മകനായാണ് ഇളയരാജയുടെ ജനനം. പതിനാലാം വയസ്സില്‍ ജ്യേഷ്ഠനായ പാവലര്‍ വരദരാജന്‍ നയിച്ചിരുന്ന പാവലാര്‍ ബ്രദേഴ്‌സില്‍ ഗായകനായാണ് അരങ്ങേറ്റം.

RELATED ARTICLES

STORIES

Most Popular