Saturday, September 23, 2023
HomeIndiaഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി 1983ല്‍ ക്രിക്കറ്റ് ലോകകപ്പ് നേടിയവര്‍

ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി 1983ല്‍ ക്രിക്കറ്റ് ലോകകപ്പ് നേടിയവര്‍

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി 1983ല്‍ ക്രിക്കറ്റ് ലോകകപ്പ് നേടിയ താരങ്ങള്‍.

പ്രതിഷേധിച്ച ഗുസ്തി താരങ്ങളെ തെരുവിലൂടെ വലിച്ചിഴച്ചത് ഏറെ ദുഃഖകരമാണെന്നും മെഡല്‍ ഗംഗയില്‍ ഒഴുക്കാനുള്ള നീക്കം പോലുള്ള കടുത്ത തീരുമാനത്തിലേക്ക് താരങ്ങള്‍ പോകരുതെന്നും കപില്‍ ദേവും സംഘവും പറഞ്ഞു.

പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളുടെ സമരം ക്രിക്കറ്റര്‍മാര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് കപിലും സംഘവും പിന്തുണയുമായെത്തിയത്. കഴിഞ്ഞ ജനുവരി 18നാണ് ബ്രിജ് ഭൂഷണെതിരെ ലൈംഗികാതിക്രമ ആരോപണവുമായി താരങ്ങള്‍ രംഗത്തെത്തിയത്. ഫെഡറേഷന്‍ പിരിച്ചുവിടണമെന്നും ബ്രിജ്ഭൂഷണെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നുമുള്ള ആവശ്യങ്ങളായിരുന്നു താരങ്ങള്‍ ഉന്നയിച്ചത്.

നിലവിലെ ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി, സുനില്‍ ഗവാസ്‌കര്‍, കപില്‍ ദേവ്, മൊഹീന്ദര്‍ അമര്‍നാഥ്, കെ ശ്രീകാന്ത്, സയ്യിദ് കിര്‍മാനി, യഷ്പാല്‍ ശര്‍മ്മ, മദന്‍ ലാല്‍, ബല്‍വീന്ദര്‍ സിംഗ് സന്ധു, സന്ദീപ് പാട്ടീല്‍, കിര്‍ത്തീ അസാദ് എന്നിവരാണ് 1983ലെ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ ഫൈനല്‍ കളിച്ച താരങ്ങള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular