Saturday, April 20, 2024
HomeIndiaട്രാക്കില്‍ രക്തത്തില്‍ കുളിച്ച്‌ ശരീരഭാഗങ്ങളില്ലാത്ത മൃതദേഹങ്ങള്‍ ; ഇടിയില്‍ തകര്‍ന്ന ജനാലവഴിയും വാതിലിലൂടെയും ആള്‍ക്കാര്‍ പുറത്തേക്ക്...

ട്രാക്കില്‍ രക്തത്തില്‍ കുളിച്ച്‌ ശരീരഭാഗങ്ങളില്ലാത്ത മൃതദേഹങ്ങള്‍ ; ഇടിയില്‍ തകര്‍ന്ന ജനാലവഴിയും വാതിലിലൂടെയും ആള്‍ക്കാര്‍ പുറത്തേക്ക് വലിച്ചെറിയപ്പെട്ടു…!!

ഭുവനേശ്വര്‍: ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന ജനാല വഴിയും വാതിലിലൂടെയും പുറത്തേക്ക് വലിച്ചെറിയപ്പെട്ടത് 50 ലധികം പേര്‍.

ശക്തമായ ഇടിയില്‍ പല ബോഗികളും തകര്‍ന്നു രൂപമാറ്റം സംഭവിച്ചു പോയി. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും അനേകരെയാണ് രക്ഷാപ്രവര്‍ത്തകര്‍ വലിച്ചെടുത്തത്. ഞെട്ടിക്കുന്നതാണ് ദൃക്‌സാക്ഷികള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്ന കുറിപ്പുകളിലെ വിവരണങ്ങള്‍.

”ഉറക്കത്തിനിടയില്‍ വലിയൊരു സ്‌ഫോടനശബ്ദം കേട്ട ഞെട്ടിയുണര്‍ന്നു. പിന്നാലെ ആള്‍ക്കാര്‍ എന്റെ ദേഹത്തേക്ക് വന്നു വീഴാന്‍ തുടങ്ങി. ട്രെയിന്‍ കമ്ബാര്‍ട്ട്‌മെന്റില്‍ നിന്നും പുറത്തു വന്ന് നോക്കുമ്ബോള്‍ കോച്ചുകള്‍ക്ക് കീഴെ കുടങ്ങിപ്പോയ അനേകര്‍ ജീവനുവേണ്ടി അലിറിക്കരയുകയും കേഴുകയും ചെയ്യുകയായിരുന്നു.” അപകടത്തില്‍ രക്ഷപ്പെട്ട ഒരാള്‍ നല്‍കിയ സാക്ഷ്യം ഇങ്ങിനെയായിരുന്നു. രക്തത്തില്‍ കുളിച്ച്‌ 200 ലധികം മൃതദേഹങ്ങള്‍ താന്‍ കണ്ടതായിട്ടാണ് അനുഭവ് ദാസ് എന്ന യാത്രക്കാരന്‍ ട്വിറ്ററില്‍ കുറിച്ചത്. ”കുടുംബങ്ങള്‍ വേര്‍പെട്ടുപോയി. ട്രാക്കുകളില്‍ രക്തക്കുളത്തില്‍ മുങ്ങി ശരീരങ്ങളും. ഒരിക്കലും മറക്കാനാകാത്ത കാഴ്ചയായിരുന്നു അത്.” ഹൗറയില്‍ നിന്നും ചെന്നൈയിലേക്ക് പോയ കോറോമാണ്ഡല്‍ എക്‌സ്പ്രസിലെ യാത്രക്കാരനായിരുന്നു അനുഭവ് ദാസ്.

മൂന്ന് ട്രെയിനുകളാണ് അപകടത്തില്‍ പെട്ടത്. കൊറോമാണ്ഡല്‍ എക്‌സ്പ്രസ് 12841, യശ്വന്തപൂര്‍ ഹൗറാ സൂപ്പര്‍ഫാസ്റ്റ്, ഒരു ഗുഡ്‌സ് ട്രെയിന്‍. ആദ്യം കൊറോമാണ്ഡല്‍ എക്‌സ്പ്രസ് പാളം തെറ്റി സൈഡിലെ ലൂപ് ട്രാക്കില്‍ പാര്‍ക്ക് ചെയ്തിരുന്ന ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ചു. പാളം തെറ്റിക്കിടന്ന കോച്ചിലേക്ക് തൊട്ടടുത്ത ട്രാക്കിലൂടെ വരികയായിരുന്ന യശ്വന്ത്പൂര്‍ എക്‌സ്പ്രസ് ഇടിച്ചുകയറി. യശ്വന്ത്പൂര്‍ എക്‌സ്പ്രസിന്റെ മൂന്ന് ജനറല്‍ കോച്ചുകള്‍ പാളംതെറ്റി തകര്‍ന്നു. ജനറലും സ്‌ളീപ്പറും എസി 3 ടയര്‍, എസി2 ടയര്‍ എന്നിവ ഉള്‍പ്പെടെ കൊറോമാണ്ഡല്‍ എക്‌സ്പ്രസിന്റെ 13 കോച്ചുകളാണ് തകര്‍ന്നത്.” അനുഭവ് ദാസിന്റെ കുറിപ്പില്‍ പറയുന്നു. 280 ലേറെ പേര്‍ മരിച്ചെന്നും 1000 ലധികം പേര്‍ക്ക് പരിക്കേറ്റതായുമാണ് ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ട കണക്ക്.

പരിക്കേറ്റവര്‍ക്കും മറ്റും രക്തം നല്‍കാന്‍ ബാലസോറിലെ ആശുപത്രികളില്‍ വലിയ ക്യൂവാണ്. അഞ്ചു ജില്ലകളിലുള്ള ആശുപത്രികളിലായിട്ടാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. ദുരന്തഭൂമിയില്‍ 60 ലധികം ആംബുലന്‍സുകളാണ് സേവനം നടത്തുന്നത്. 50 ലധികം ഡോക്ടര്‍മാരാണ് ദുരന്തത്തിനിരയായവര്‍ക്ക് വേണ്ടി ജോലി ചെയ്യുന്നത്. മറ്റു ജില്ലകളില്‍ നിന്നുള്ള ഡോക്ടര്‍മാരെ കൂടി ഇവിടേയ്ക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ഉണ്ടായ ഏറ്റവും വലിയ ദുരന്തമാണ് ഇതെന്നാണ് വിലയിരുത്തല്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular