Wednesday, April 24, 2024
HomeCinemaപരിസ്ഥിതി ചലച്ചിത്രോൽസവം: ജൂൺ 5 മുതൽ 20 വരെ

പരിസ്ഥിതി ചലച്ചിത്രോൽസവം: ജൂൺ 5 മുതൽ 20 വരെ

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ 5 മുതൽ 20 വരെ കേരളത്തിലെ 8 ജില്ലകളിലെ 60 കേന്ദ്രങ്ങളിൽ സിനിമാ സാംസ്ക്കാരിക പ്രവർത്തകരുടെ സംഘടനയായ  ‘ചലച്ചിത്ര സാംസ്ക്കാരിക കൂട്ടായ്മ’ യുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ചലച്ചിത്രോൽസവം സംഘടിപ്പിക്കുന്നു. ഒരു സംഘടനയുടെ നേതൃത്വത്തിൽ കേരളമൊട്ടാകെ സംഘടിപ്പിക്കുന്ന ആദ്യത്തെ വിപുലമായ ചലച്ചിത്രമേളയാണിത്. ചലച്ചിത്ര മാദ്ധ്യമത്തെ  ഉപയോഗപ്പെടുത്തി വിദ്യാർത്ഥികളിലും പൊതുജനങ്ങളിലും പാരിസ്ഥിതിക ജാഗ്രതയുണ്ടാക്കുന്നതിനുള്ള പരിശ്രമത്തിന്റെ തുടക്കമാണിത്.

കെ വി വിൻസെന്റ് ക്യൂറേറ്റ് ചെയ്യുന്ന “ഹൈക്കു പാക്കേജ്”, മുസ്സഫർ അഹ്‌മദ്‌ ക്യൂറേറ്റ് ചെയ്യുന്ന “കേരളീയം പാക്കേജ്, പ്രതാപ് ജോസഫ ക്യൂറേറ്റ് ചെയ്യുന്ന ന്യൂവേവ്  ഫിലിം സ്കൂൾ പാക്കേജ്, IFFT പാക്കേജ്  എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിലായി 24 മണിക്കൂറിന്റെ അമ്പതിൽ പരം ഫീച്ചർ, ഹ്രിസ്വ, ഡോക്യൂമെന്ററി, ഹൈക്കു പരിതസ്ഥിതി സിനിമകൾ ലഭ്യമായിരിക്കും. ഒരു മിനിറ്റ് മുതൽ 100 മിനിറ്റ് വരെയുള്ള സിനിമകൾ ലഭ്യമാണ്.
മണ്ണ്, മനുഷ്യൻ – വന്യജീവി സംഘർഷങ്ങൾ, കാലാവസ്ഥ വ്യതിയാനം, ഖനനം, തുടങ്ങിയവ പ്രമേയമായിട്ടുള്ള സിനിമകളാണ് പ്രദർശിപ്പിക്കുന്നത്
ഫിലിം സൊസൈറ്റികൾ, ചലച്ചിത്ര അക്കാഡമി,ഫിലിം സൊസൈറ്റി ഫെഡറേഷൻ
കേരള വനം വകുപ്പ്, പൊതുവിദ്യാഭ്യാസവകുപ്പ്, ,കേരളീയം മാസിക,…തുടങ്ങിയ വിവിധ സർക്കാർ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നത്.
കോഴിക്കോട്,മലപ്പുറം,പാലക്കാട്,തൃശ്ശൂർ,എറണാകുളം, കോട്ടയം, ഇടക്കി, തിരുവനന്തപുരം  ജില്ലകളിലെ വിവിധകേന്ദ്രങ്ങളിൽ അതത് പ്രദേശങ്ങളിലെ വായനശാലകൾ,ഫിലിം സൊസൈറ്റികൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, ക്ലബ്ബുകൾ എന്നിവയുടെ പങ്കാളിത്തത്തോടെ  നടത്തുന്ന പ്രദർശനങ്ങളോടനുബന്ധിച്ച് വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രഭാഷണങ്ങളുമുണ്ടാകും.
തേക്കിൻകാട് ജോസഫ്, മുസാഫർ അഹമ്മദ്, പ്രതാപ് ജോസഫ്, ഡോ. വി മോഹനകൃഷ്ണൻ, കെ വി വിൻസെന്റ്, കെ ജെ തോമസ്,മേതിൽ കോമളൻകുട്ടി, പ്രകാശ് ശ്രീധർ, ഡോ. സി എസ് ബിജു, ഇ ജെ ജോസഫ് , Adv. കെ പി രവി പ്രകാശ് തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കും.
പത്ര സമ്മേളനത്തിൽ ചലച്ചിത്ര സാംസ്കാരിക കൂട്ടായ്മ ഭാരവാഹികളായ പ്രകാശ് ശ്രീധർ, എക്സിക്യൂട്ടീവ് മെംബർ, കേരള ചലച്ചിത്ര അക്കാദമി ചെറിയാൻ ജോസഫ്, ഐഎഫ്എഫ്ടി എക്സിക്യൂട്ടീവ് ഡയറക്ടർ മേതിൽ കോമളൻക്കുട്ടി, ഡയറക്ടർ, ഇൻസൈറ്റ്, പാലക്കാട്‌ മോഹനകൃഷ്ണൻ. വി, കാണി എഫ്.എസ്, ചങ്ങരംകുളം മാത്യൂസ്  ഓരത്തേൽ ചിത്രദർശന , കോട്ടയം & (ജനറൽ കൺവീനർ, ചലച്ചിത്ര സാംസ്കാരിക കൂട്ടായ്മ) എന്നിവർ  പങ്കെടുത്തു
Environmental Film Festival 2023 @ kerala, June 5 -20
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular