Friday, March 29, 2024
HomeIndiaപീരിയോഡിക് ടേബിള്‍ സിലബസില്‍ നിന്ന് ഒഴിവാക്കിയോ? NCERT പറയുന്നു

പീരിയോഡിക് ടേബിള്‍ സിലബസില്‍ നിന്ന് ഒഴിവാക്കിയോ? NCERT പറയുന്നു

ത്താം ക്ലാസ് പാഠപുസ്തകങ്ങളില്‍ നിന്ന് ആവര്‍ത്തനപ്പട്ടിക (പീരിയോഡിക് ടേബിള്‍) നീക്കം ചെയ്തതിനെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് നാഷണല്‍ കൗണ്‍സില്‍ ഓഫ് എഡ്യൂക്കേഷണല്‍ റിസര്‍ച്ച്‌ ആൻഡ് ട്രെയിനിംഗ് (എൻസിഇആര്‍ടി) വിശദീകരണവുമായി രംഗത്ത്.

കോവിഡ്-19 മഹാമാരി കണക്കിലെടുത്ത് വിദ്യാര്‍ത്ഥികളുടെ പഠനഭാരം കുറയ്ക്കുന്നതിനുള്ള പരിശ്രമത്തിന്റെ ഭാഗമാണ് ഈ മാറ്റമെന്നും പീരിയോഡിക് ടേബിള്‍ 11-ാം ക്ലാസ് പാഠപുസ്തകങ്ങളിലേക്ക് മാറ്റുക മാത്രമാണ് ചെയ്തതെന്നും കൗണ്‍സില്‍ വ്യക്തമാക്കി.

എൻസിഇആര്‍ടി ചില വിഷയങ്ങള്‍ ഒഴിവാക്കുകയോ ഭാഗികമായി നീക്കുകയോ ചെയ്‌തിട്ടുണ്ട്. 10-ാം ക്ലാസ് സിലബസ് പരിഷ്കരിക്കുന്നതിലേക്ക് നയിച്ച കാരണങ്ങള്‍ ട്വീറ്റിലൂടെ എൻസിഇആര്‍ടി വിശദീകരിച്ചു. “കോവിഡ് മഹാമാരിയെ തുടര്‍ന്ന് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനിലൂടെയും മറ്റ് രീതികളിലും പഠനം തുടരാൻ വളരെയധികം ബുദ്ധിമുട്ടി. അതാണ് സിലബസ് പരിഷ്കരിച്ച്‌ ലളിതമാക്കാൻ എൻസിഇആര്‍ടിയെ പ്രേരിപ്പിച്ചത്”, എന്നാണ് വിശദീകരണം.

മൂലകങ്ങള്‍, ചിഹ്നങ്ങള്‍, സംയുക്ത രൂപീകരണം, ആറ്റങ്ങള്‍, തന്മാത്രകള്‍ തുടങ്ങിയ അടിസ്ഥാന ആശയങ്ങള്‍ 9-ാം ക്ലാസില്‍ ഉള്‍പ്പെടുത്തുമെന്നും എൻസിഇആര്‍ടിയുടെ വിശദീകരണത്തിലുണ്ട്. രാസപ്രവര്‍ത്തനങ്ങള്‍, ആസിഡുകള്‍, ബേസുകള്‍, ലവണങ്ങള്‍, ലോഹങ്ങള്‍, ലോഹേതര വസ്തുക്കള്‍, കാര്‍ബണ്‍ , സംയുക്തങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങള്‍ പത്താം ക്ലാസ്സിലെ പാഠ്യപദ്ധതിയിലാണ് ഉള്‍പ്പെടുന്നത്. ആവര്‍ത്തന പട്ടിക സംബന്ധിച്ച വിശദമായ പഠനം 11, 12 ക്ലാസുകളിലെ സയൻസ് ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയെന്നും എൻസിഇആര്‍ടി അറിയിച്ചു.

വിഷയങ്ങള്‍ എല്ലാം പുനരവലോകനം ചെയ്യുകയും ഒരേ ക്ലാസിലെ വിഷയങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഉള്ളടക്കം മറ്റൊന്നില്‍ ഓവര്‍ലാപ്പ് ചെയ്യുന്നത് ഒഴിവാക്കുകയും ചെയ്യും. എല്ലാ വിദ്യാര്‍ത്ഥികളുടെയും താല്‍പര്യാര്‍ത്ഥം അതാത് വിഷയങ്ങളിലെ വിദഗ്ധരില്‍ നിന്നുമുള്ള അഭിപ്രായങ്ങള്‍ കൂടി പരിശോധിച്ച്‌ എല്ലാ ക്ലാസുകളിലുമുള്ള പാഠപുസ്തകങ്ങളുടെ സമഗ്രമായ വിശകലനം നടത്തണമെന്നും കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്.

കുട്ടികള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാവുന്ന മെറ്റീരിയലുകള്‍ക്ക് മുൻഗണന നല്‍കും. അധ്യാപകരുടെ ഇടപെടല്‍ കുറയ്ക്കുകയും സ്വയം പഠനത്തിന് വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന വിഷയങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. അപ്രസക്തമോ കാലഹരണപ്പെട്ടതോ ആയ ഉള്ളടക്കം പുതുക്കിയ പാഠ്യപദ്ധതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular