Saturday, September 23, 2023
HomeGulfപ്രവാസി രക്ഷപ്പെട്ട സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു

പ്രവാസി രക്ഷപ്പെട്ട സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു

കുവൈത്ത് വിമാനത്താവളത്തില്‍നിന്ന് നാടുകടത്തല്‍ നടപടികള്‍ക്കിടെ പ്രവാസി രക്ഷപ്പെട്ട സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയം അണ്ടര്‍സെക്രട്ടറി ലെഫ്റ്റനന്റ് ജനറല്‍ അൻവര്‍ അല്‍ ബര്‍ജാസ് അന്വേഷണത്തിന് ഉത്തരവിട്ടു.

കഴിഞ്ഞ ദിവസമാണ് കുവൈത്തിലേക്ക് പ്രവേശന വിലക്കുള്ള ആഫ്രിക്കൻ പ്രവാസിയെ എയര്‍പോര്‍ട്ടില്‍ വെച്ച്‌ പിടികൂടിയത്. എയര്‍പോര്‍ട്ട് ഇൻവെസ്റ്റിഗേഷൻ ടീമിന് കൈമാറിയ പ്രതിയെ നടപടികള്‍ പൂര്‍ത്തിയാക്കി തിരിച്ചയക്കാൻ വേണ്ടി എയര്‍പോര്‍ട്ട് ഹോട്ടലിലേക്ക് മാറ്റിയത്.

അവിടെ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച്‌ പുറത്തിറങ്ങുകയായിരുന്നു. ഇയാളെ പിന്നീട് നടന്ന അന്വേഷണത്തില്‍ പിടികൂടി. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിച്ച്‌ പഴുതുകള്‍ കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിക്കാൻ അധികൃതര്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular