Saturday, July 27, 2024
HomeGulfഅബൂദബിയിലും ദുബൈയിലും ചൂട് കുറഞ്ഞേക്കും

അബൂദബിയിലും ദുബൈയിലും ചൂട് കുറഞ്ഞേക്കും

ദുബൈ : അടുത്ത ദിവസങ്ങളില്‍ അബൂദബിയിലും ദുബൈയിലും നേരിയതോതില്‍ ചൂട് കുറയാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

അബൂദബിയില്‍ 38 ഡിഗ്രി സെല്‍ഷ്യസും ദുബൈയില്‍ 36 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും കൂടിയ താപനില. കുറഞ്ഞ താപനില യഥാക്രമം 27 ഡിഗ്രി സെല്‍ഷ്യസും 28 ഡിഗ്രി സെല്‍ഷ്യസിലേക്കും താഴും.

രാജ്യത്ത് പൊതുവെ നല്ല കാലാവസ്ഥയാണ് തുടരുന്നത്. എങ്കിലും ചില സമയങ്ങളില്‍ അന്തരീക്ഷം ഭാഗികമായി മേഘാവൃതവും പൊടി നിറഞ്ഞതുമായിരിക്കും. ചെറിയ മണല്‍ക്കാറ്റിന് സാധ്യതയുണ്ടെന്നും ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്.

അതേസമയം, അറബിക്കടല്‍ പ്രക്ഷുബ്ധവും ഒമാൻ കടല്‍ നേരിയതോതില്‍ പ്രക്ഷുബ്ധവും ആകാൻ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തണം. അടുത്ത ആഴ്ച അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത് ചിലയിടങ്ങളില്‍ മേഘാവൃതമായ അന്തരീക്ഷത്തിനും ചെറിയതോതില്‍ മഴക്കും ഇടയാക്കും. എങ്കിലും രാജ്യത്തെ വലിയതോതില്‍ ബാധിക്കില്ല.

RELATED ARTICLES

STORIES

Most Popular