Friday, July 26, 2024
HomeKeralaലെറ്റര്‍ ഒഫ് അണ്ടര്‍ടേക്കിംഗ് നല്‍കിയില്ലെങ്കില്‍ പെന്‍ഷന്‍ മുടങ്ങും

ലെറ്റര്‍ ഒഫ് അണ്ടര്‍ടേക്കിംഗ് നല്‍കിയില്ലെങ്കില്‍ പെന്‍ഷന്‍ മുടങ്ങും

തിരുവനന്തപുരം : ട്രഷറിയില്‍നിന്ന് പെൻഷൻ വാങ്ങുന്ന വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ പുതിയ രീതിയിലുള്ള ഫോറം നല്‍കിയില്ലെങ്കില്‍ പെൻഷൻ വിതരണം തടസ്സപ്പെടും.

ട്രഷറി, മണിഓര്‍ഡര്‍, ബാങ്ക് വഴി പെൻഷൻ വാങ്ങുന്നവര്‍ ചട്ടം 286 ഡി പ്രകാരമുള്ള ലെറ്റര്‍ ഒഫ് അണ്ടര്‍ടേക്കിംഗ് ജൂണ്‍ 10നകം ട്രഷറിയില്‍ സമര്‍പ്പിക്കണം.

പുതുക്കിയ അണ്ടര്‍ടേക്കിംഗ് സമര്‍പ്പിക്കുന്നതില്‍നിന്ന് ആര്‍ക്കും ഇളവ് ഉണ്ടായിരിക്കില്ല. ഫോറം പൂര്‍ണമായും പൂരിപ്പിച്ച്‌ മുകളില്‍ പെൻഷൻ കോഡും മൊബൈല്‍ നമ്ബരും രേഖപ്പെടുത്തണം.പുതിയ ലെറ്റര്‍ ഒഫ് അണ്ടര്‍ടേക്കിംഗ് ട്രഷറിയുടെ പോര്‍ട്ടലില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. പൂരിപ്പിച്ച ഫോറവുമായി ട്രഷറിയില്‍ എത്താൻ പ്രയാസമുള്ളവര്‍ക്ക് ആരെയെങ്കിലും ചുമതലപ്പെടുത്തുകയോ രജിസ്റ്റേര്‍ഡ് തപാല്‍ മുഖേന സമര്‍പ്പിക്കുകയോ ചെയ്യാം.

RELATED ARTICLES

STORIES

Most Popular