Thursday, April 25, 2024
HomeIndiaലോക പരിസ്ഥിതി ദിനം; പ്രകൃതിക്കായി നമുക്കും ചില സംഭാവനകള്‍ ചെയ്യാം! ഈ ശീലങ്ങള്‍ ജീവിതത്തില്‍ സ്വീകരിക്കാം

ലോക പരിസ്ഥിതി ദിനം; പ്രകൃതിക്കായി നമുക്കും ചില സംഭാവനകള്‍ ചെയ്യാം! ഈ ശീലങ്ങള്‍ ജീവിതത്തില്‍ സ്വീകരിക്കാം

ന്യൂഡെല്‍ഹി:  ജൂണ്‍ അഞ്ചിന് ലോക പരിസ്ഥിതി ദിനമാണ്. ഇന്ന് ലോകമെമ്ബാടും പരിസ്ഥിതി അതിവേഗം നശിപ്പിക്കപ്പെടുന്നു.
സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, പ്രകൃതി വിഭവങ്ങള്‍ ഈ തോതില്‍ ചൂഷണം ചെയ്യുന്നത് തുടര്‍ന്നാല്‍, 2050 ല്‍ ഭൂമിയില്‍ ജീവിക്കാൻ പ്രയാസമാണ്. അതിനാല്‍ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച്‌ ചിന്തിക്കുകയും ആവശ്യമായ ശ്രമങ്ങള്‍ നടത്തുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. നിങ്ങളുടെ ചില ശീലങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി പരിസ്ഥിതിയെ ഒരു പരിധി വരെ സംരക്ഷിക്കാൻ സംഭാവന ചെയ്യാനാവും.
അനാവശ്യ വസ്തുക്കള്‍

ഇന്നത്തെ കാലത്ത് അനാവശ്യ വസ്തുക്കള്‍ വാങ്ങുന്ന പ്രവണത വര്‍ധിച്ചിട്ടുണ്ട്. ആളുകള്‍ ആകര്‍ഷകമായ വസ്ത്രങ്ങളും ഗാഡ്‌ജെറ്റുകളും കാറുകളും വീടുകളും വരെ വാങ്ങുന്നു. സെല്‍ഫിക്കും സ്റ്റാറ്റസ് ഇടാനുമൊക്കെ വേണ്ടി ഇത്തരം ഭക്ഷണങ്ങള്‍ വാങ്ങുകയാണ് പലരും ചെയ്യുന്നത്. ഫോട്ടോക്ക് ശേഷം അവ ഉപേക്ഷിക്കുന്നു, കാണാൻ നല്ലതാണെങ്കിലും രുചി ഉണ്ടാവണമെന്നില്ല. ചെറിയ കുടുംബമാണെങ്കിലും വലിയ കാറുകള്‍ വാങ്ങുന്നതും ഇന്ന് കാണുന്ന ശീലമാണ്. ഇതിനൊക്കെ പ്രകൃതി വില നല്‍കണമെന്നതാണ് വസ്തുത. ഒരു വശത്ത് ഡീസല്‍-പെട്രോള്‍ ചൂഷണവും മറുവശത്ത് പരിസ്ഥിതി മലിനീകരണവും വര്‍ദ്ധിക്കുന്നു.

പുനരുപയോഗം വര്‍ധിപ്പിക്കുക

ലോകത്ത് ഓരോ മിനിറ്റിലും ഒരു ദശലക്ഷത്തിലധികം പ്ലാസ്റ്റിക് കുപ്പികള്‍ നിര്‍മിക്കപ്പെടുന്നു, അവയില്‍ 10% പോലും റീസൈക്കിള്‍ ചെയ്യപ്പെടുന്നില്ല. റീസൈക്കിള്‍ എന്നത് ഒരു പാട് സാധനങ്ങള്‍ പാഴാക്കാതെ ലാഭിക്കാൻ മാത്രമല്ല, മാലിന്യം കുറയ്ക്കാനും സഹായിക്കുന്ന വാക്കാണ്. ഉദാഹരണത്തിന്, ഒരു ജീൻസ് പഴയതോ ചെറുതായി കീറിപ്പോയതോ ആണെങ്കില്‍, അത് ഉപയോഗശൂന്യമല്ല. ഇത് ഒരു ബാഗ്, ഷോര്‍ട്ട്സ് തുടങ്ങിയവയായി ഉപയോഗിക്കാം. വലിച്ചെറിയുന്നത് മാലിന്യത്തിന് കാരണമാകും. അതുപോലെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെയും മറ്റും പുനരുപയോഗ സാധ്യതകള്‍ പ്രയോജനപ്പെടുത്തുക.

അവബോധം ഉണ്ടായിരിക്കട്ടെ

വസ്ത്രം അല്ലെങ്കില്‍ ഒരു കിലോ അരി പോലുള്ള വസ്തുക്കള്‍ നാം വാങ്ങുമ്ബോള്‍, അതിന്റെ സാമ്ബത്തിക മൂല്യമാണ് നാം പരിഗണിക്കുന്നത്. എന്നാല്‍ ഇത് ഒരു വസ്തുവിന്റെ യഥാര്‍ത്ഥ മൂല്യമല്ല. ഉദാഹരണത്തിന്, ഒരു ജീൻസിന്റെ വില 500-1000 രൂപയാണെങ്കിലും, ഒരു ജീൻസ് ഉണ്ടാക്കുന്നതിന് ഏകദേശം 3000 ലിറ്റര്‍ വെള്ളമാണ് പാഴാകുന്നത് എന്നതും നാം അറിയണം. പലതരം രാസവസ്തുക്കളും ഉപയോഗിക്കുന്നു. പലരും ജീൻസ് പാഴാക്കാതെ വലിച്ചെറിയുന്നു. മറുവശത്ത്, ഒരു കിലോ അരി തയ്യാറാക്കാൻ 5000 ലിറ്റര്‍ വെള്ളം ഉപയോഗിക്കുന്നു. ഇതൊക്കെ ചിന്തിക്കുമ്ബോള്‍ ഒരു വസ്തുവും വലിച്ചെറിയാൻ തോന്നില്ല.

പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം കുട്ടികളെ പഠിപ്പിക്കുക

സമയം കിട്ടുമ്ബോഴോ ആഴ്ചയിലൊരിക്കലോ കുട്ടികളോടൊപ്പം വീട്ടിലോ സമീപത്തോ തൈകള്‍ നടുക. ചെടികള്‍ക്ക് വളമിടുകയും നനയ്ക്കുകയും ചെയ്യുക. അവയുടെ പ്രാധാന്യം പറയുക. അവര്‍ പരിസ്ഥിതി സ്നേഹികളായി മാറും. സ്‌കൂളുകളിലും വീടുകളിലും പുനരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട പദ്ധതികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. പഠനത്തിലും ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തുക. ഉദാഹരണ സഹിതം ജലത്തിന്റെ പ്രാധാന്യം വിശദീകരിക്കുക. വാട്ടര്‍ ടാപ്പുകള്‍ ഓഫ് ചെയ്യാനും, കുളിക്കുമ്ബോള്‍ അമിത ഉപയോഗം ഒഴിവാക്കാനും, ബ്രഷ് ചെയ്യുമ്ബോള്‍ ടാപ്പ് തുറന്ന് വെക്കാതിരിക്കാനും, കുപ്പിയില്‍ ബാക്കിയുള്ള വെള്ളം ചെടികളിലേക്ക് ഒഴിക്കാനും അവരെ പഠിപ്പിക്കുക.

കുട്ടികള്‍ ഓരോ തവണയും പുതിയ കാര്യങ്ങള്‍ ആവശ്യപ്പെടാതിരിക്കാൻ ഷെയര്‍ ചെയ്യുന്നത് ശീലമാക്കുക. പഴയ വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും ആവശ്യക്കാര്‍ക്ക് നല്‍കാം. ചില ദിവസം വീട്ടില്‍ പ്ലാസ്റ്റിക് നിരോധന ദിനം സ്വയം ആചരിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular