Saturday, July 27, 2024
HomeKeralaകോഴിക്കോട്ട് ഡോക്ടര്‍ ദമ്ബതികള്‍ മരിച്ചനിലയില്‍

കോഴിക്കോട്ട് ഡോക്ടര്‍ ദമ്ബതികള്‍ മരിച്ചനിലയില്‍

കോഴിക്കോട് : മലാപ്പറമ്ബില്‍ ഡോക്ടര്‍ ദമ്ബതികളെ മരിച്ചനിലയില്‍ കണ്ടെത്തി. ഡോ. റാം മനോഹര്‍( 70), ഇദ്ദേഹത്തിന്റെ ഭാര്യ ശോഭ മനോഹര്‍ ( 68) എന്നിവരെയാണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

രാവിലെ വീട്ടിന്‍നിന്നും അനക്കമൊന്നും കേള്‍ക്കാത്തതിനെ തുടര്‍ന്ന് പരിസരവാസികള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു.

തൃശൂര്‍ സ്വദേശികളായ ഇരുവരും ആറു മാസമായി കോഴിക്കോടാണ് താമസിക്കുന്നത്. ചേവായൂര്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. മൃതദേഹങ്ങളുടെ സമീപത്തുനിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. രോഗികളാണെന്നും മകള്‍ക്കും മരുമകനും ഭാരമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. ഫീനോ ബാര്‍ബിറ്റോണ്‍ എന്ന ഗുളിക അധികം കഴിച്ചതാണ് മരണകാരണമെന്ന് പൊലീസ് അറിയിച്ചു.

RELATED ARTICLES

STORIES

Most Popular