Friday, March 29, 2024
HomeGulfസൗദിയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയായി ചരിത്രം കുറിക്കാന്‍ റയ്യാന ബര്‍ണാവി:ആരാണ് ഇവരെന്ന് അറിയാം

സൗദിയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരിയായി ചരിത്രം കുറിക്കാന്‍ റയ്യാന ബര്‍ണാവി:ആരാണ് ഇവരെന്ന് അറിയാം

റിയാദ് : ബഹിരാകാശ നിലയം സന്ദര്‍ശിക്കുന്ന ആദ്യത്തെ അറബ് വനിത എന്ന നിലയില്‍ ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങി സൗദിയിലെ ബഹിരാകാശ സഞ്ചാരി റയ്യാന ബര്‍ണാവി.
മൂന്ന് സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഇവര്‍ അമേരിക്കന്‍ സംസ്ഥാനമായ ഫ്‌ലോറിഡയിലെ കേപ് കനാവറലിലുള്ള കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് സ്പേസ് എക്സ് ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ യാത്ര തിരിക്കും. ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്സിയം സ്പേസ് ആണ് ബഹിരാകാശ ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. എഎക്സ്-2 എന്ന സ്വകാര്യ ദൗത്യത്തിന്റെ ഭാഗമായാണ് ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര. പ്രാദേശിക സമയം വൈകീട്ട് 5.37നാണ് വിക്ഷേപണം.

ആരാണ് റയ്യാന ബര്‍ണവി?

ന്യൂസിലാന്റിലെ ഒട്ടാഗോ സര്‍വകലാശാലയില്‍ നിന്ന് ബയോമെഡിക്കല്‍ സയന്‍സസില്‍ ബിരുദവും സൗദി അറേബ്യയില്‍ ബിരുദാനന്തര ബിരുദം നേടിയ റയ്യാന സ്തനാര്‍ബുദ ഗവേഷക എന്ന നിലയില്‍ പ്രസിദ്ധയാണ്.
സ്തനാര്‍ബുദത്തിലും സ്റ്റെം സെല്‍ കാന്‍സര്‍ ഗവേഷണത്തിലും ഒമ്ബത് വര്‍ഷത്തെ പരിചയമുണ്ട്. സഹോദരങ്ങള്‍ക്കും മാതാപിതാക്കള്‍ക്കുമൊപ്പം റിയാദ് നഗരത്തിലാണ് വളര്‍ന്നത്.

പരീക്ഷണങ്ങളോടും ശാസ്ത്രീയ ഗവേഷണങ്ങളോടുമുള്ള അഭിനിവേശമാണ് ബഹിരാകാശ സഞ്ചാരിയെന്ന നിലയില്‍ സൗദി ദേശീയ ബഹിരാകാശയാത്രിക പദ്ധതിയിലേക്ക് അപേക്ഷിക്കാന്‍ ഇവരെ പ്രേരിപ്പിച്ചത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള 10 ദിവസത്തെ ദൗത്യത്തില്‍ ബഹിരാകാശത്തെത്തിയ ആദ്യത്തെ മുസ്ലീം വനിതാ ബഹിരാകാശയാത്രികയെന്ന നേട്ടവും ഇവര്‍ സ്വന്തമാക്കും.

റയ്യാനക്കൊപ്പം 3 പേര്‍

ബര്‍നാവിയെ കൂടാതെ, ദൗത്യത്തിന് നേതൃത്വം നല്‍കുന്ന മുന്‍ നാസ ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്സണ്‍, ദൗത്യത്തിന്റെ പൈലറ്റായി സേവനമനുഷ്ഠിക്കുന്ന വൈമാനികനായ ജോണ്‍ ഷോഫ്നര്‍, സൗദിയില്‍ നിന്നുള്ള യുദ്ധവിമാന പൈലറ്റ് അലി അല്‍-ഖര്‍നി എന്നിവരും ദൗത്യത്തില്‍ ഉള്‍പ്പെടും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular