Friday, April 26, 2024
HomeIndiaബിഎസ്‌എന്‍എല്‍ 4ജി ടാറ്റയുടെ നെറ്റ്വര്‍ക്കില്‍ പ്രവര്‍ത്തിക്കും: സര്‍ക്കാര്‍ കമ്ബനി ടിസിഎസിന് 15,000 കോടി രൂപയുടെ ഓര്‍ഡര്‍...

ബിഎസ്‌എന്‍എല്‍ 4ജി ടാറ്റയുടെ നെറ്റ്വര്‍ക്കില്‍ പ്രവര്‍ത്തിക്കും: സര്‍ക്കാര്‍ കമ്ബനി ടിസിഎസിന് 15,000 കോടി രൂപയുടെ ഓര്‍ഡര്‍ നല്‍കി

ന്യൂഡെല്‍ഹി : രാജ്യത്തെ പൊതുമേഖലാ ടെലികോം കമ്ബനിയായ ബിഎസ്‌എന്‍എല്ലിന് (BSNL) വേണ്ടി രാജ്യത്തുടനീളം 4ജി നെറ്റ്വര്‍ക്ക് സ്ഥാപിക്കുന്നതിനായി ടാറ്റ ഗ്രൂപ്പിന്റെ ടെക്നോളജി കമ്ബനിയായ ടിസിഎസിന്റെ (TCS) നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിന് 15,000 കോടി രൂപയുടെ ഓര്‍ഡര്‍ നല്‍കി.
ടിസിഎസ് ഓഹരി വിപണിക്ക് നല്‍കിയ വിവരത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ബിഎസ്‌എന്‍എല്‍ രാജ്യത്ത് 4ജി സേവനങ്ങള്‍ പൂര്‍ണതോതില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഒരു ലക്ഷം ബിഎസ്‌എന്‍എല്‍ 4ജി സൈറ്റുകള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയതായി കമ്മ്യൂണിക്കേഷന്‍സ് സഹമന്ത്രി ദേവ്‌സിംഗ് ചൗഹാന്‍ ദിവസങ്ങള്‍ക്ക് മുമ്ബ് പറഞ്ഞിരുന്നു. ഇതിനോടകം പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

സ്വകാര്യ കമ്ബനികള്‍ 6ജിക്ക് തയ്യാറെടുക്കുന്ന സമയത്താണ് ബിഎസ്‌എന്‍എല്‍ 4ജിയുമായി രംഗത്തുവരുന്നത്. ബിഎസ്‌എന്‍എല്‍ 4ജി ഉപയോക്താക്കള്‍ ഏറെ നാളായി കാത്തിരിക്കുകയാണ്. കാലതാമസത്തിന് പിന്നില്‍ പല കാരണങ്ങളും പറയുന്നുണ്ട്. ബിഎസ്‌എന്‍എസിന്റെ 4ജി നെറ്റ്വര്‍ക്കില്‍ പൂര്‍ണമായും സ്വദേശി ഉപകരണങ്ങളാണ് ഉപയോഗിക്കുക. ഇതും വൈകാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്.

4ജി നെറ്റ്വര്‍ക്ക് വിപുലീകരിക്കാന്‍ ഏകദേശം 30,000 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങുകയാണ് ബിഎസ്‌എന്‍എല്‍ . അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ വിപണി വിഹിതം ഇരട്ടിയാക്കാനാണ് കമ്ബനി ലക്ഷ്യമിടുന്നത്. വിപണി വിഹിതം 15 മുതല്‍ 20 ശതമാനം വരെ വര്‍ധിപ്പിക്കാനാണ് കമ്ബനി ലക്ഷ്യമിടുന്നതെന്ന് ബിഎസ്‌എന്‍എല്‍ ചെയര്‍മാനും എംഡിയുമായ പ്രവീണ്‍ കുമാര്‍ പുര്‍വാര്‍ പറഞ്ഞിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular