Saturday, July 27, 2024
HomeIndiaവിപുലമാകാന്‍ ആപ്പിള്‍: 2027-ഓടെ ഇന്ത്യയില്‍ മൂന്ന് റീട്ടെയില്‍ സ്‌റ്റോറുകള്‍ തുറക്കും

വിപുലമാകാന്‍ ആപ്പിള്‍: 2027-ഓടെ ഇന്ത്യയില്‍ മൂന്ന് റീട്ടെയില്‍ സ്‌റ്റോറുകള്‍ തുറക്കും

ന്യൂഡല്‍ഹി : ഇന്ത്യയിലെ ശൃംഖല വ്യാപിപ്പിക്കാനൊരുങ്ങി ആപ്പിള്‍. 2027-ഓടെ ഇന്ത്യയില്‍ മൂന്ന് റീട്ടെയില്‍ സ്‌റ്റോറുകള്‍ കൂടി തുറക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

ആപ്പിള്‍ കമ്ബനിയുടെ ചീഫ് കറസ്‌പോണ്ടന്റായ ബ്ലൂംബെര്‍ഗിന്റെ മാര്‍ക്ക് ഗുര്‍മാനാണ് വിവരം പുറത്തുവിട്ടത്.

മുംബൈ, ഡല്‍ഹി, എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാകും പുതിയ സ്റ്റോറുകള്‍ സ്ഥാപിക്കുക.മുംബൈയിലെ ബോറിവാലിയില്‍ 2025 അവസാനത്തോടെ ആപ്പില്‍ പുതിയ സ്റ്റോര്‍ തുറക്കുമെന്നും വിവരമുണ്ട്. ചൈന, ജപ്പാൻ, കൊറിയ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ആകെ 53 ഇടത്താണ് ആപ്പിള്‍ പുതിയ സ്റ്റോര്‍ തുറക്കുന്നത്. മിയാമി, ലണ്ടൻ, ജെര്‍മനി എന്നിവിടങ്ങളില്‍ പുതിയ ഔട്ട്‌ലെറ്റുകളാകും തുറക്കുക.

ഏപ്രില്‍ 18-നാണ് ആപ്പിള്‍ ഇന്ത്യയില്‍ ആദ്യത്തെ സ്റ്റോര്‍ തുറന്നത്. മുംബൈയിലെ ബികെസിയിലെ ജിയോ വേള്‍ഡ് സെന്ററിലാണ് സ്‌റ്റോര്‍ ആരംഭിച്ചത്. ഇന്ത്യയ്‌ക്ക് വളരെ മനോഹരമായ സംസ്‌കാരവും ഊര്‍ജ്ജവുമുണ്ട്. റീട്ടെയില്‍ സ്‌റ്റോറിലൂടെ ലക്ഷ്യം വെയ്‌ക്കുന്നത് ഉപഭോക്താക്കളെ പിന്തുണയ്‌ക്കുക, പ്രദേശിക കമ്മ്യൂണിറ്റികളില്‍ നിക്ഷേപം ഉയര്‍ത്തുക, മികച്ച ഭാവി കെട്ടിപ്പെടുക്കാൻ ഒന്നിച്ച്‌ പ്രവര്‍ത്തിക്കുക എന്നിവയാണെന്ന് ഉദ്ഘാടനവേളയില്‍ ആപ്പിള്‍ സിഇഒ ടിം കുപ്പ് പറഞ്ഞിരുന്നു.

RELATED ARTICLES

STORIES

Most Popular