Wednesday, May 8, 2024
HomeIndia'ട്രെയിന്‍ ദുരന്തത്തില്‍ പ്രധാനമന്ത്രി മറുപടി പറയണം: ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് റെയില്‍വെ മന്ത്രി രാജിവെക്കണം'; കോണ്‍ഗ്രസ്

‘ട്രെയിന്‍ ദുരന്തത്തില്‍ പ്രധാനമന്ത്രി മറുപടി പറയണം: ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് റെയില്‍വെ മന്ത്രി രാജിവെക്കണം’; കോണ്‍ഗ്രസ്

ല്‍ഹി: ഒഡീഷ ട്രെയിന്‍ അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണമെന്ന് കോണ്‍ഗ്രസ് .ലാല്‍ ബഹദൂര്‍ ശാസ്ത്രി, നിതീഷ് കുമാര്‍, മാധവറാവു സിന്ധ്യ എന്നിവരെ പോലെ തന്നെ പ്രധാനമന്ത്രി റെയില്‍വെ മന്ത്രിയില്‍ നിന്ന് രാജി ആവശ്യപ്പെടണമെന്ന് കോണ്‍ഗ്രസ് വക്താവ് പവര്‍ഖേര ആവശ്യപ്പെട്ടു.

കോറമാണ്ഡലിലെ യാത്രക്കാര്‍ക്ക് ശ്വാസമെടുക്കാന്‍ പോലും സാധിക്കുമായിരുന്നില്ല. ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനെ കുറിച്ച്‌ പ്രധാനമന്ത്രി പുരാണങ്ങളില്‍ നിന്നും ചരിത്രത്തില്‍ നിന്നും പഠിക്കണം.ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് അടിയന്തരമായി റെയില്‍വെ മന്ത്രി രാജിവെക്കണം.

സിഎജി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യേണ്ടതുണ്ട്.പല മുന്നറിയിപ്പുകളും ഉണ്ടായിട്ടും സിഗ്‌നിലിങ് സിസ്റ്റത്തില്‍ ഉണ്ടായ വീഴ്ച കുറ്റകരമാണ്.സ്വാഭാവിക ദുരന്തമല്ല ഉണ്ടായത്.

ഉപേക്ഷ കൊണ്ട് ഉണ്ടായ മനുഷ്യനിര്‍മിത ദുരന്തമെന്നും കോണ്‍ഗ്രസ് വക്താവ് പവന്‍ഖേര കുറ്റപ്പെടുത്തി.ദുരന്തത്തിന്റെ ഉത്തരവാദിത്വം പ്രധാനമന്ത്രിയും ഏറ്റെടുക്കമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാത്തതുകൊണ്ട് പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി റെയില്‍ മന്ത്രാലയത്തെ വിമര്‍ശിച്ചിരുന്നു. റെയില്‍ മാനേജ്മിന്റിലെ വീഴ്ചകളെ കുറിച്ച സിഎജി റിപ്പോര്‍ട്ടും കുറ്റപ്പെടുത്തുന്നു.

ദുരന്തത്തിന്റെ ഉത്തരവാദിത്വം പ്രധാനമന്ത്രിയും ഏറ്റെടുക്കണം.മൂന്ന് ലക്ഷം തസ്തികകളാണ് റെയില്‍വെയില്‍ ഒഴിഞ്ഞുകിടക്കുന്നത്.എല്ലാ ട്രെയിനുകളിലും കവച് സംവിധാനം ഏര്‍പ്പെടുത്തണം.

മുന്‍പ് രാജിവെച്ച നേതാക്കള്‍ ധാര്‍മികത ഏറ്റെടുത്താണ് തങ്ങളുടെ രാജി സമര്‍പ്പിച്ചത്.മോദിക്ക് ധാര്‍മികതയില്ല. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്ന് പറഞ്ഞ പ്രധാനമന്ത്രി ആദ്യ നടപടി റെയില്‍ മന്ത്രിയുടെ രാജി കൊണ്ട് തുടങ്ങണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular