Friday, April 26, 2024
HomeIndiaമഹാരാഷ്ട്രയില്‍ അംബേദ്കറുടെ ജന്‍മദിനം ആഘോഷിച്ച ദലിത് യുവാവിനെ കൊലപ്പെടുത്തി: ഏഴുപേര്‍ അറസ്റ്റില്‍

മഹാരാഷ്ട്രയില്‍ അംബേദ്കറുടെ ജന്‍മദിനം ആഘോഷിച്ച ദലിത് യുവാവിനെ കൊലപ്പെടുത്തി: ഏഴുപേര്‍ അറസ്റ്റില്‍

മുംബൈ: മഹാരാഷ്ട്രയില്‍ അംബേദ്കറുടെ ജൻമദിനം ആഘോഷിച്ച ദലിത് യുവാവിനെ കൊലപ്പെടുത്തി. 24കാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഏഴുപേര്‍ അറസ്റ്റില്‍.

മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലെ ബൊൻഥാര്‍ ഹാവേലി ഗ്രാമത്തില്‍ അക്ഷയ് ഭലേറാവു (24) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകീട്ട് അക്ഷയ് ഭലേറാവു നടന്നുപോകുമ്ബോള്‍ ഉയര്‍ന്ന ജാതിയില്‍ പെട്ട ആളുകള്‍ വാളുമായെത്തി യുവാവിനെ ആക്രമിക്കുകയായിരുന്നു.

അംബേദ്കറുടെ ജൻമദിനമാഘോഷിച്ച അക്ഷയ് ഭലേറാവുവും സഹോദരൻ ആകാശും കൊല്ലപ്പെടേണ്ടവരാണെന്ന് അക്രമികളിലൊരാള്‍ ആക്രോശിച്ചതായി പൊലീസ് വ്യക്തമാക്കി. ആക്രമത്തില്‍ സഹോദരൻ ആകാശിനും പരിക്കേറ്റു. അക്ഷയ്നെ ഉടൻ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular