Thursday, April 25, 2024
HomeKeralaഇരുചക്ര വാഹനത്തില്‍ കുട്ടികള്‍ക്ക് ഇളവില്ല: നിലപാട് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍

ഇരുചക്ര വാഹനത്തില്‍ കുട്ടികള്‍ക്ക് ഇളവില്ല: നിലപാട് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍

തിരുവനന്തപുരം: ഇരുചക്ര വാഹനത്തില്‍ കുട്ടികളുമായി യാത്ര അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍.

കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിയാണ് ഇക്കാര്യം നിലപാട് അറിയിച്ചത്. രാജ്യസഭാംഗം എളമരം കരീമിന്റെ കത്തിനു നല്‍കിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാന വ്യാപകമായി ഗതാഗത വകുപ്പ് സ്ഥാപിച്ച എ ഐ ക്യാമറകള്‍ വഴി നാളെ മുതല്‍ പിഴ ഈടാക്കാൻ ആരംഭിക്കും. ഈ സാഹചര്യത്തില്‍ ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യാൻ 10 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ഇളവ് അനുവദിക്കണമെന്ന് എളമരം കരീം ആവശ്യപ്പെട്ടിരുന്നു. 12 വയസ്സില്‍ താഴെയുള്ള കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യാൻ അനുമതി നല്‍കണം എന്നായിരുന്നു കേരളത്തിന്റെ ആവശ്യം.

അതേസമയം, എ ഐ ക്യാമറകള്‍ക്ക് കുട്ടികളുടെ പ്രായം കണ്ടെത്താൻ കഴിയുമെന്നാണ് ഗതാഗത മന്ത്രി ആൻ്റണി രാജു കഴിഞ്ഞ ദിവസം പറഞ്ഞത്. 12 വയസിന് താഴെയുള്ള കുട്ടികളെ ഡിക്ടക്റ്റ് ചെയ്യാൻ എ ഐ ക്യാമറയ്ക്ക് കഴിയുമെന്നും എ ഐ ക്യാമറയില്‍ ഇതിന് ആവശ്യമായ സംവിധാനം തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇരുചക്ര വാഹനങ്ങളിലെ മൂന്നാം യാത്രക്കാരന് 12 വയസില്‍ താഴെയാണെങ്കില്‍ പിഴ ഈടാക്കേണ്ടതില്ലെന്ന് മോ‌ട്ടോര്‍ വാഹന വകുപ്പ് നേരത്തെ തീരുമാനിച്ചിരുന്നു.

ഇരുചക്ര വാഹനങ്ങളില്‍ കുട്ടികളുമായി സഞ്ചരിക്കുമ്ബോള്‍ എ ഐ ക്യാമറ പിഴയിടാക്കുമെന്ന ആശങ്ക ജനങ്ങളില്‍ വലിയ രീതിയില്‍ ഉയര്‍ന്നിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ഇരുചക്ര വാഹനത്തില്‍ 12 വയസില്‍ താഴെയുള്ള കുട്ടിയാണ് യാത്ര ചെയ്യുന്നതെങ്കില്‍ തത്ക്കാലം പിഴ ഇടാക്കേണ്ടതില്ലെന്ന് ഗതാഗത വകുപ്പ് തീരുമാനിച്ചത്.

സംസ്ഥാനത്തെ ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്താനായി 726 ആര്‍ട്ടിഫിഷ്യല്‍ ഇൻറലിജൻസ് (എ ഐ) ക്യാമറകളാണ് മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ചിരിക്കുന്നത്. ആകെയുള്ള 726 ക്യാമറകളില്‍ 675 എണ്ണം ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാത്തവരെ കണ്ടെത്താനും അപകട ശേഷം കടന്നു കളയുന്ന വാഹനങ്ങളെ കണ്ടെത്താനുമാണ് ഉപയോഗിക്കുക. ഇതിനായി എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. എ ഐ ക്യാമറകളില്‍ പതിയുന്ന നിയമ ലംഘനങ്ങള്‍ അതാത് സമയം തന്നെ വാഹന ഉടമയുടെ മൊബൈലിലേയ്ക്ക് സന്ദേശമായി അയക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular