Saturday, July 27, 2024
HomeKeralaതെക്ക് കിഴക്കന്‍ അറബിക്കടലില്‍ ചക്രവാത ചുഴി രൂപപ്പെട്ടേക്കും, വ്യാപക മഴയ്ക്ക് സാദ്ധ്യത: കാലവര്‍ഷം ഇന്നെത്തും

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ചക്രവാത ചുഴി രൂപപ്പെട്ടേക്കും, വ്യാപക മഴയ്ക്ക് സാദ്ധ്യത: കാലവര്‍ഷം ഇന്നെത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാദ്ധ്യത. അടുത്ത മൂന്ന് മണിക്കൂറില്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് പരക്കെ മഴ ലഭിച്ചേക്കും. കാലവര്‍ഷം ഇന്നെത്തുമെന്നാണ് സൂചന.

തെക്ക് കിഴക്കൻ അറബിക്കടലില്‍ നാളെയോടെ ചക്രവാത ചുഴി രൂപപ്പെട്ടേക്കും. തുടര്‍ന്നുള്ള ഇരുപത്തിനാല് മണിക്കൂറില്‍ ഇത് ന്യൂനമര്‍ദമായി ശക്തിപ്രാപിക്കാൻ സാദ്ധ്യതയുണ്ട്. നാളെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്.

മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാദ്ധ്യതയുണ്ട്.

RELATED ARTICLES

STORIES

Most Popular