Friday, April 19, 2024
HomeKeralaകടലില്‍ നിറയെ മത്തിയും അയലയും

കടലില്‍ നിറയെ മത്തിയും അയലയും

കോട്ടയം: കേരളത്തില്‍ കടല്‍ മത്സ്യ ലഭ്യതയില്‍ നാലിലൊന്ന് വര്‍ദ്ധന ഉണ്ടായതായ് കൊച്ചി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആര്‍.ഐ ) കണ്ടെത്തല്‍. രാജ്യത്തെ മൊത്തം കടല്‍ മത്സ്യ ലഭ്യത 2022ല്‍ 34. 9 ലക്ഷം ടണ്ണായിരുന്നു.

കേരളത്തില്‍ ഇക്കാലയലവില്‍ 6,87ടണ്‍ മത്സ്യമാണ് ലഭിച്ചത്. 2021ല്‍ 5.5 ടണ്ണും കൊവി‌ഡ് കാരണം മീൻപിടുത്തം കുറഞ്ഞ 2020ല്‍ ഇത് 3.6 ലക്ഷം ടണ്ണുമായിരുന്നു . ആകെ മത്സ്യ ലഭ്യതയില്‍ കേരളം മൂന്നാം സ്ഥാനത്താണ്. 7.22 ലക്ഷം ടണ്ണുമായ് തമിഴ്നാടാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് കര്‍ണാടക. (6.95 ലക്ഷം ടണ്‍)

രാജ്യത്തെ മൊത്തം മത്തി ലഭ്യതയില്‍ 188.15 ശതമാനത്തതിന്റെ വര്‍ദ്ധനവ് ഉണ്ടായപ്പോള്‍ മത്തിയുടെ ലഭ്യത കേരളത്തിലും ഉയര്‍ന്നു. 2022ല്‍ 1.10 ലക്ഷം ടണ്‍ മത്തി കേരളതീരത്തു നിന്ന് ലഭിച്ചു. 2021ല്‍ ഇത് 3279 ടണ്ണായിരുന്നു. രണ്ടാം സ്ഥാനം അയലയ്ക്കാണ്. 1.01 ലക്ഷം ടണ്‍ അയലയാണ് കഴിഞ്ഞ വര്‍ഷം ലഭിച്ചത്. ഇത് മുൻ വര്‍ഷവുമായി തട്ടിച്ചു നോക്കിയാല്‍ ഇരട്ടിയോളം വര്‍ദ്ധനവാണ്. കിളി, കൊഴുവ, കണവ തുടങ്ങിയ ചെറിയ ഇനം മീനുകളുടെ ലഭ്യതയും കൂടി.

കിലോക്ക് 300 രൂപ വരെ ഉയര്‍ന്ന മത്തി,അയില വിലഇപ്പോള്‍ 200ല്‍ താഴെയാണ്. നെയ്മത്തിക്ക് പകരം പ്രിയം കുറഞ്ഞ മുള്ളുള്ള മത്തിയാണ് ഇപ്പോള്‍ കൂടുതല്‍ ലഭിക്കുന്നത് അതേ സമയം വറ്റ, നെയ്മീൻ, കാളാഞ്ചി , ആവോലി തുടങ്ങി മുന്തിയ ഇനം മത്സ്യങ്ങളുടെ ലഭ്യതയില്‍ വര്‍ദ്ധനവ് ഉണ്ടായില്ല. കടലില്‍ ചൂട് കൂടിയതിനാല്‍ തീരത്തു നിന്ന് ഉള്‍ക്കടലിലേക്ക് വലിയ ഇനം മീനുകള്‍ പോയതാണ് കാരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular