Saturday, July 27, 2024
HomeGulfസൗദി ജീവിതം താനും കുടുംബവും ആസ്വദിക്കുന്നു - ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

സൗദി ജീവിതം താനും കുടുംബവും ആസ്വദിക്കുന്നു – ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

റിയാദ്: സൗദിയിലെ ജീവിതം താനും കുടുംബവും ഏറെ ആസ്വദിക്കുന്നതായി പോര്‍ചുഗീസ് ഫുട്‌ബാള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.

സൗദി ജനത രാത്രിയിലാണ് കൂടുതല്‍ ജീവിക്കുന്നത്, അത് രസകരവുമാണ്. രാവില്‍ മനോഹരമാകുന്ന ഒരു നഗരമാണ് റിയാദ്. ഉയര്‍ന്ന നിലവാരമുള്ള റസ്റ്റാറന്റുകളുള്ള തലസ്ഥാന നഗരി താൻ കണ്ടിട്ടുള്ളതില്‍വെച്ച്‌ ഏറ്റവും മികച്ച സ്ഥലങ്ങളില്‍ ഒന്നാണ്. കുടുംബത്തോടൊപ്പം ബൊളിവാര്‍ഡ് വേള്‍ഡ് സന്ദര്‍ശിച്ചതാണ് ഇവിടത്തെ ഏറ്റവും നല്ല അനുഭവം. തന്റെ കുട്ടികള്‍ പഠിക്കുന്ന സ്കൂളുകള്‍ വളരെ മികച്ചതാണ്. അല്‍ ഉല സന്ദര്‍ശിക്കുക എന്നതാണ് അടുത്ത ആഗ്രഹം. കാരണം അത് വളരെ മനോഹരമായ പ്രദേശമാണെന്ന് തനിക്കറിയാം. കളിക്കളത്തിലും പുറത്തും തനിക്ക് പിന്തുണ നല്‍കിയ എല്ലാ ആരാധകരോടും അദ്ദേഹം നന്ദി പറഞ്ഞു. ”നിങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമായി ഞാൻ ഇവിടെ ഉണ്ടാകും. എന്റെ പ്രകടനം നിങ്ങളെ സന്തോഷിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.

അല്‍ നസ്ര്‍ ക്ലബില്‍ തന്നെ താൻ തുടരുമെന്നും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആവര്‍ത്തിച്ചു. ഈ വര്‍ഷത്തെ സീസണില്‍ ‘അല്‍ നസ്റി’ന് കാര്യമായ നേട്ടങ്ങളൊന്നുമില്ലെങ്കിലും അടുത്ത സീസണിലും സൗദി പ്രഫഷനല്‍ ലീഗിന്റെ ഭാഗമായി തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. സൗദി പ്രോ ലീഗ് സോഷ്യല്‍ മീഡിയ ചാനല്‍ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് ലോക താരം തന്റെ തീരുമാനം വെളിപ്പെടുത്തിയത്. സൗദി ലീഗില്‍ താൻ നേരിട്ട വെല്ലുവിളികളെക്കുറിച്ച്‌ റൊണാള്‍ഡോ പറഞ്ഞു: “യൂറോപ്പില്‍ ഞങ്ങള്‍ രാവിലെയാണ് പരിശീലനം നടത്തുന്നത്, എന്നാല്‍ ഇവിടെയത് ഉച്ചതിരിഞ്ഞോ രാത്രിയോ ആണ്. റമദാനില്‍ തികച്ചും വ്യത്യസ്തമാണ്. രാത്രി 10 മണിക്ക് പരിശീലനം നടത്തിയത് വിചിത്രമായ അനുഭവമായിരുന്നു. പക്ഷേ ഈ നിമിഷങ്ങള്‍ ആസ്വദിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. വ്യത്യസ്‌തമായ ഒരു സംസ്‌കാരത്തില്‍ ഒരാള്‍ക്ക് പഠിക്കാൻ കുറച്ച്‌ ബുദ്ധിമുട്ടാണ്. പക്ഷേ ഞാൻ അതില്‍നിന്ന് പഠിക്കുന്നു” അദ്ദേഹം പറഞ്ഞു.

ഫുട്ബാളിനെ ശരിക്കും സ്നേഹിക്കുന്നവരാണ് സൗദി ആരാധകരെന്ന് റൊണാള്‍ഡോ പറഞ്ഞു. അത് അവരുടെ ജീവിതത്തിന്റെതന്നെ ഭാഗമാണ്. അതില്‍ അവരെ താൻ അഭിനന്ദിക്കുന്നതായി താരം പറഞ്ഞു. അടുത്ത സീസണില്‍ നിരവധി വമ്ബൻ താരങ്ങള്‍ സൗദി ലീഗിലേക്ക് വരുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. വമ്ബൻ കളിക്കാരോ യുവതാരങ്ങളോ പഴയ കളിക്കാരോ ആരുവന്നാലും ലീഗ് മെച്ചപ്പെടുമെന്നാ

RELATED ARTICLES

STORIES

Most Popular