Saturday, July 27, 2024
HomeKeralaലൈസന്‍സ് ഇല്ലാതെ നാടന്‍ തോക്ക് കൈവശം വെച്ചയാള്‍ പൊലീസ് പിടിയില്‍

ലൈസന്‍സ് ഇല്ലാതെ നാടന്‍ തോക്ക് കൈവശം വെച്ചയാള്‍ പൊലീസ് പിടിയില്‍

ഇടുക്കി: ലൈസന്‍സ് ഇല്ലാതെ നാടന്‍ തോക്ക് കൈവശം വെച്ചയാള്‍ ടുക്കി പൊലീസ് പിടിയില്‍. കാഞ്ഞിരവേലി ഇഞ്ചപ്പതാല്‍ പുതുക്കുന്നത് ബെന്നി വര്‍ക്കിയെ(56) ആണ് അറസ്റ്റ് ചെയ്തത്.

വനംവകുപ്പ് നല്‍കിയ രഹസ്യവിവരത്തെ തുടര്‍ന്നാണ് അടിമാലി പൊലീസ് ബെന്നിയെ പിടികൂടിയത്.ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നാടന്‍ തോക്കും പിടിച്ചെടുത്തു. അടിമാലി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ആയുധം കൈയില്‍ സൂക്ഷിക്കുന്നതിനോ ഉപയോഗിക്കുന്നതിനോ ബെന്നിക്ക് ലൈസന്‍സില്ലായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.

RELATED ARTICLES

STORIES

Most Popular