Thursday, April 25, 2024
Homeമലപ്പുറത്ത് വഴിയരികില്‍ വില്‍പ്പനയ്ക്കുവെച്ച അമ്ബതോളം തത്തകളെ വനംവകുപ്പ് പിടികൂടി

മലപ്പുറത്ത് വഴിയരികില്‍ വില്‍പ്പനയ്ക്കുവെച്ച അമ്ബതോളം തത്തകളെ വനംവകുപ്പ് പിടികൂടി

ലപ്പുറം: റോഡരികില്‍ വില്‍പ്പന നടത്തിയിരുന്ന തത്തകളെ ഫോറസ്റ്റധികൃതര്‍ പിടിച്ചെടുത്തു.

എടപ്പാള്‍ ചങ്ങരകുളം റോഡില്‍ രണ്ടിടത്തായി വില്‍പനയ്ക്ക് വെച്ച 50 ഓളം തത്തകളെയാണ് ഫോറസ്റ്റ് പിടിച്ചെടുത്തത്.

തത്തകളെ വില്‍പ്പന നടത്തുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കരുവാരകുണ്ട് ഫോറസ്റ്റ് ഓഫീസറുടെ നിര്‍ദ്ദേശത്തോടെയാണ് തിരുനാവായിലെ ഫോറസ്റ്റ് വാച്ചര്‍ അയ്യപ്പൻ കുറുമ്ബത്തൂര്‍ സ്ഥലത്തെത്തിയത്. തുടര്‍ന്ന് നാടോടി സ്ത്രീകളുടെ കയ്യില്‍ നിന്നും തത്തകളെ പിടികൂടുകയായിരുന്നു.

ഒരു ജോഡി തത്തയ്ക്ക് 700 രൂപ വെച്ചാണ് ഇവര്‍ വില്‍പ്പന നടത്തിയിരുന്നത്. ജില്ലയുടെ പല ഭാഗത്തുമായി ഒരു വൻ സംഘം തന്നെ ഇതിനായി എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വളാഞ്ചേരിഭാഗത്തും സമാനമായ സംഭവം ഉണ്ടായിരുന്നു. തത്തകളെ വില്‍പ്പന നടത്തിയിരുന്ന നാടോടി സ്ത്രീകളെ നാട്ടുകാരനും പൊതുപ്രവര്‍ത്തകനായ യു കെ മുജീബും, സുഹൃത്തുക്കളും ചേര്‍ന്ന് ചോദ്യം ചെയ്യുകയും, തടയുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ പക്ഷി സ്നേഹികളായ നാട്ടുകാര്‍ പ്രതികരിക്കുമ്ബോള്‍ ഇവര്‍ അവിടെ നിന്നും മറ്റൊരിടത്തേക്ക് പോകുകയാണ് പതിവ്.

തത്തകളെ പിടികൂടുന്നതും, വില്‍ക്കുന്നതും കുറ്റകരമാണെന്നിരിക്കെ. വില്‍പ്പനയ്ക്ക് സ്ത്രീകളെ ആക്കുന്നത് ഇവരുടെ തന്ത്രമാണ്. സ്ത്രീകളുടെ നിലവിളിയും മറ്റും കാണുമ്ബോള്‍ ഇവര്‍ക്ക് വാണിംഗ് നല്‍കാറാണ് പതിവ്. പിടിച്ചെടുത്ത തത്തകള നിലമ്ബൂര്‍ സൗത്ത് ആര്‍ ആര്‍ ടി ക്ക് കൈമാറുമെന്നും, നിലമ്ബൂരില്‍ നിന്നും ആര്‍ ആര്‍ ടിക്കാര്‍ എത്തുന്നത് വരെ ഇവയ്ക്ക് സംരക്ഷണം നല്‍കുമെന്നും ഫോറസ്റ്റ് വാച്ചര്‍ അയ്യപ്പൻ അറിയിച്ചു.

ജിഷാദ് വളാഞ്ചേരി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular