Saturday, July 27, 2024
HomeIndiaപുതിയ കരാറൊപ്പുവച്ച്‌ സീനിയര്‍ താരം; ആവേശത്തില്‍ മുംബൈ

പുതിയ കരാറൊപ്പുവച്ച്‌ സീനിയര്‍ താരം; ആവേശത്തില്‍ മുംബൈ

ന്ത്യൻ സൂപ്പര്‍ ലീഗ് ക്ലബ് മുംബൈ സിറ്റിയുമായി കരാര്‍ പുതുക്കി സീനിയര്‍ താരം രാഹുല്‍ ബെക്കെ. ഒരു വര്‍ഷത്തേക്ക് കൂടിയുള്ള കരാറാണ് 32-കാരനായ രാഹുല്‍ പുതുക്കിയത്.

ക്ലബ് ഇക്കാര്യം ഇന്നലെ സ്ഥിരീകരിച്ചു.

റൈറ്റ് ബാക്കായും സെന്റര്‍ ബാക്കായും കളിക്കുന്ന രാഹുല്‍ 2021 മുതല്‍ മുംബൈയുടെ ഭാഗമാണ്. ക്ലബിന്റെ ക്യാപ്റ്റൻമാരിലൊരാള്‍ കൂടിയാണ് ഈ മുംബൈ സ്വദേശി. കഴിഞ്ഞ ഐഎസ്‌എല്ലില്‍ 20 ലീഗ് മത്സരങ്ങളില്‍ നിന്ന് മുംബൈ 21 ഗോള്‍ മാത്രം വഴങ്ങിയപ്പോള്‍ പ്രതിരോധനിരയിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു രാഹുല്‍. എല്ലാ ടൂര്‍ണമെന്റുകളില്‍ നിന്നുമായി 15 മത്സരങ്ങളില്‍ ടീമിനെ നയിച്ചതും രാഹുലായിരുന്നു.

മഹീന്ദ്ര യുണൈറ്റഡിലൂടെ യൂത്ത് കരിയര്‍ തുടങ്ങിയ രാഹുല്‍, സീനിയര്‍ ഫുട്ബോളിന് തുടക്കമിടുന്നത് എയര്‍ ഇന്ത്യയിലൂടെയാണ്. പിന്നീട് മുംബൈ എഫ്സിക്കും ഈസ്റ്റ് ബംഗാളിനുമായി ഐ-ലീഗ് കളിച്ച രാഹുലിന്റെ ഐഎസ്‌എല്‍ അരങ്ങേറ്റം കേരളാ ബ്ലാസ്റ്റേഴ്സിനൊപ്പമായിരുന്നു. പൂനെ സിറ്റി, ബെംഗളുരു എന്നിവര്‍ക്കായും രാഹുല്‍ ഐഎസ്‌എല്‍ കളിച്ചിട്ടുണ്ട്.

RELATED ARTICLES

STORIES

Most Popular