Friday, April 19, 2024
HomeGulfസ്ത്രീസ്വാതന്ത്ര്യത്തിന് അതിര്‍വരമ്ബുകള്‍ നിശ്ചയിക്കരുത്;തന്‍സി ഹാഷിര്‍

സ്ത്രീസ്വാതന്ത്ര്യത്തിന് അതിര്‍വരമ്ബുകള്‍ നിശ്ചയിക്കരുത്;തന്‍സി ഹാഷിര്‍

ദമ്മാം: ദമ്മാം നവോദയ കേന്ദ്രവനിത വേദിയുടെ നേതൃത്വത്തില്‍ വനിതാ സംഗമം 2023 സംഘടിപ്പിച്ചു. സ്ത്രീയെ വ്യക്തിയായി കാണേണ്ടത് പ്രധാനമാണെന്നും, സമൂഹത്തില്‍ വിവിധ മേഖലകളില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനങ്ങളെ മറികടക്കാൻ സ്ത്രീയുടെ സ്വാതന്ത്ര്യത്തിന് പരിധി നിശ്ചയിക്കരുതെന്നും ഉദ്ഘാടനം നിര്‍വ്വഹിച്ചു കൊണ്ട് മാധ്യമ പ്രവര്‍ത്തകയും ലോക കേരളസഭാംഗവുമായ തൻസി ഹാഷിര്‍ അഭിപ്രായപ്പെട്ടു.

സാംസ്കാരിക സമ്മേളനത്തിന് കേന്ദ്ര വനിതാവേദി കണ്‍വീനര്‍ രശ്മി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ബഹറൈൻ പ്രതിഭ രക്ഷാധികാരിയും, ലോകകേരള സഭാംഗവുമായ സിവി നാരായണൻ, നവോദയ മുഖ്യരക്ഷാധികാരി ബഷീര്‍ വാരോട്, OICC പ്രതിനിധി ഹുസ്നാ ആസിഫ് എന്നിവര്‍ ആശംസയര്‍പ്പിച്ച്‌ സംസാരിച്ചു.

കേന്ദ്ര കുടുംബവേദി സെക്രട്ടറി ഉമേഷ് കളരിക്കല്‍, പ്രസിഡന്റ് നന്ദിനി മോഹൻ, കേന്ദ്ര ബാലവേദി രക്ഷാധികാരി സുരയ്യ ഹമീദ് എന്നിവരും നവോദയ രക്ഷാധികാരികളും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

ചടങ്ങില്‍ വെച്ച്‌ യൂണിറ്റ് വനിതാവേദി സംഘടിപ്പിച്ച സാഹിത്യ മത്സരങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത സൃഷ്ടികള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് തയ്യാറാക്കിയ “E-വള്‍” എന്ന ഡിജിറ്റല്‍ മാഗസിൻ ഉദ്ഘാടനം തൻസി ഹാഷിര്‍ നിര്‍വഹിച്ചു. കൂടാതെ 20 വര്‍ഷത്തില്‍ കൂടുതല്‍ സേവനമനുഷ്ഠിച്ച നവോദയ അംഗങ്ങളായിട്ടുള്ള 39 നേഴ്സുമാരെ ചടങ്ങില്‍ ആദരിച്ചു .പ്രോഗ്രാം കണ്‍വീനര്‍ ജസ്ന ഷമീം സ്വാഗതം പറഞ്ഞ പരിപാടിയില്‍ സുജ ജയൻ നന്ദി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular