Saturday, July 27, 2024
HomeIndiaനാട്ടുകാരാണ്‌ 'ഹീറോസ്‌' ബിഗ്‌ സല്യൂട്ടെന്ന്‌ രാജ്യം

നാട്ടുകാരാണ്‌ ‘ഹീറോസ്‌’ ബിഗ്‌ സല്യൂട്ടെന്ന്‌ രാജ്യം

ഭുവനേശ്വര്‍: രാജ്യത്തിന്റെ റെയില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ദാരുണമായ അപകടങ്ങളിലൊന്നിനാണ്‌ ഒഡീഷയിലെ ബാലസോര്‍ കഴിഞ്ഞ ദിവസം വേദിയായത്‌.

എന്നാല്‍, ഈ ദുരന്തമുഖത്ത്‌ കുതിച്ചെത്തിയ നാട്ടുകാരുടെ സേവന സന്നദ്ധതയെ വാഴ്‌ത്തുകയാണ്‌ ദേശീയ മാധ്യമങ്ങളടക്കം. രാത്രി ഏറെ വൈകിയും പരുക്കേറ്റവര്‍ക്കു സഹായമേകാനായി ജനങ്ങള്‍ ആശുപത്രികളിലേക്കു ഒഴുകിയെത്തുകയാണെന്നു വാര്‍ത്താ ഏജന്‍സി എ.എന്‍.ഐ. ട്വീറ്റ്‌ ചെയ്‌തു. രക്‌തം ദാനം ചെയ്യാനായി ആശുപത്രികളില്‍ എത്തുന്നവരുടെ ചിത്രം എ.എന്‍.ഐയാണു ട്വീറ്റ്‌ ചെയ്‌തിരിക്കുന്നത്‌.”ഒരു വലിയ കൂട്ടം യുവാക്കള്‍ ഇവിടെ രക്‌തം ദാനം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ഞങ്ങള്‍ ആശ്‌ചര്യപ്പെട്ടു. ഞങ്ങള്‍ 500 യൂണിറ്റ്‌ രക്‌തം ഒറ്റരാത്രികൊണ്ട്‌ ശേഖരിച്ചു. എല്ലാവര്‍ക്കും നന്ദി” -ബാലസോര്‍ ജില്ലാ ആശുപത്രി അഡീ. മെഡിക്കല്‍ ഓഫീസര്‍ (എ.ഡി.എം.ഒ) ഡോ മൃത്‌ഞ്‌ജയ്‌ മിശ്ര പറഞ്ഞു.
ബാലസോര്‍ ജില്ലാ ആശുപത്രിയിലും മറ്റ്‌ ആശുപത്രികളിലും രാത്രി മുഴുവന്‍ പോലീസുകാരും നാട്ടുകാരും രക്‌തം ദാനം ചെയ്യാന്‍ സന്നദ്ധരാണെന്ന്‌ അധികൃതര്‍ പറഞ്ഞു. പരുക്കേറ്റവരെ സഹായിക്കാന്‍ 2,000 ലധികം ആളുകളാണ്‌ രാത്രിയില്‍ ബാലസോര്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെത്തിയത്‌.

RELATED ARTICLES

STORIES

Most Popular