തൃശ്ശൂർ: നടനും ഹാസ്യ കലാകാരനുമായ കൊല്ലം സുധി (39) തൃശ്ശൂരിൽ വാഹന അപകടത്തിൽ മരിച്ചു. ടെലിവിഷൻ താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്ക് പരിക്കേറ്റു. തിങ്കളായിച്ച പുലർച്ചെ നാലരയോടെ തൃശ്ശൂർ കൈപ്പമംഗലം പനമ്പിക്കുന്നിൽ വെച്ചായിരുന്നു അപകടം. അദ്ദേഹം സഞ്ചാരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുധിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്റ്റേജ് പ്രോഗ്രാം കഴിഞ്ഞ് വടകരയിൽനിന്നും എറണാകുളത്തേക്ക് വരുന്നതിന്റെയിടയിലാണ് സുധി സഞ്ചാരിച്ച വാഹനം അപകടത്തിൽ പെടുന്നത്. ജീവിതത്തിൽ ധാരാളം പ്രതിസന്ധികൾ അതിജീവിച്ചാണ് സുധി ഇന്ന് കാണുന്ന നിലയിൽ എത്തിച്ചേർന്നത്.
സ്റ്റാർ മാജിക്ക് ഷോയാണ് സുധിയുടെ ജീവിതത്തിൽ വഴിതിരുവുണ്ടാക്കിയത്.
ചാനൽ പരിപാടികളിൽ സ്ഥിര സാന്നിധ്യമായിരുന്നു സുധി. ഭാര്യയും മക്കളും സ്റ്റാർ മാജിക്ക് ഷോയിൽ എത്തിയ എപ്പിസോഡിൽ തന്റെ സങ്കടങ്ങൾ പങ്കുവെച്ചിരുന്നു. രേണു വാണ് സുധിയുടെ ഭാര്യ. രാഹുലാണ് മൂത്ത മകൻ. മകനെ തന്നെ ഏൽപ്പിച്ചു ആദ്യ ഭാര്യ ഇറങ്ങിപോവുകയായിരുന്നു എന്ന് സുധി സ്റ്റാർ മാജിക്ക് വദിയിൽ പറഞ്ഞിട്ടുണ്ട്. മകനെയും കൊണ്ട് സ്റ്റേജ് ഷോകൾക്ക് പോയിരുന്ന സമയത്തെ കുറിച്ചും സുധി പറയുകയുണ്ടായി.
2015 ൽ പുറത്തിറങ്ങിയ ‘കാന്താരി’ എന്ന ചിത്രത്തിലൂടെ യാണ് അദ്ദേഹം സിനിമ ലോകത്തിലേക്കു പ്രവേശിക്കുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷൻ, കുട്ടനാടൻ മാർപാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി, കേശു ഈ നാടിന്റെ നാഥൻ, എസ്കേപ്പ്, സ്വർഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു.
ശ്രുതിലക്ഷ്മി ജെ