Friday, April 26, 2024
HomeKeralaഅന്‍വര്‍ കൊമ്പുകോര്‍ക്കുന്നു തിരിച്ചടിച്ച് പ്രതിപക്ഷം ഇതെല്ലാം വാചകമടി

അന്‍വര്‍ കൊമ്പുകോര്‍ക്കുന്നു തിരിച്ചടിച്ച് പ്രതിപക്ഷം ഇതെല്ലാം വാചകമടി

നിയമസഭയില്‍ വരാതെ വിദേശത്തു  പോയി ബിസിനസ് ചെയ്യുന്ന   പി.വി. ്്അന്‍വര്‍ പ്രതിപക്ഷ വിമര്‍ശനത്തെ  എതിര്‍ത്ത് രംഗത്ത്.  കോണ്‍ഗ്രസ് നേതാക്കളായ കെ  സി വേണുഗോപാലിനെയും പ്രതിപക്ഷനേതാവ് വി.ഡി സതീശനെയും യൂത്ത് കോണ്‍ഗ്രസ്  നേതാവ്  വി.എസ്. ജോയിയേയും കണക്കിനു പരിഹസിച്ചു കൊണ്ടാണ് രംഗത്ത് വന്നിരിക്കുന്നത്. എംഎല്‍എയായാല്‍  നിയമസഭയില്‍ വരണമെന്നാണ് ഇതിനു മറുപടിയായി  ഇ.ടി മുഹമ്മദ് ബഷീര്‍ എംപി പറയുന്നത്. ഏതായാലും വചകമടി തുടരുകയാണ്. കൊമ്പുകോര്‍ത്തു അന്‍വര്‍ രണ്ടും കല്പിച്ചു രംഗത്തുണ്ട്. പാര്‍ട്ടി  കൂടെയുണ്ടെങ്കില്‍ എന്തും ചെയ്യുമെന്നാണ് അന്‍വറിന്റെ നിലപാട്.

കോണ്‍ഗ്രസിന് എതിരെ രൂക്ഷവിമര്‍ശനവുമായി എംഎല്‍എ പി വി അന്‍വര്‍യ യൂത്ത് കോണ്‍ഗ്രസ് ടോര്‍ച്ചടിച്ച് തെരയേണ്ടത് കോണ്‍ഗ്രസ് പാര്‍ട്ടിയെയാണ്. നാടുകാണി ചുരത്തിലെ കുട്ടികൊരങ്ങനാണ് മലപ്പുറം ഡിസിസി പ്രസിഡണ്ട് വിഎസ് ജോയ്. കോണ്‍ഗ്രസിലെ ബിജെപി ഏജന്റാണ് കെ സി വേണുഗോപാല്‍. എംഎല്‍എ ആയി എന്നതുകൊണ്ട് തന്നെ എല്ലാവര്‍ക്കും ചവിട്ടാമെന്ന് കരുതേണ്ടെന്നും പി വി അന്‍വര്‍ പറഞ്ഞു.

മണ്ഡലത്തിലും നിയമസഭയിലും അന്‍വറില്ലാത്തത് ചൂണ്ടിക്കാട്ടി പ്രതിപക്ഷം വിമര്‍ശനം കടുപ്പിച്ചിരുന്നു. എംഎല്‍എയ്‌ക്കെതിരെ നടപടി വേണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടിരുന്നു. അവധി അപേക്ഷ പോലും നല്‍കാതെയാണ് പി വി അന്‍വര്‍ സഭയില്‍ നിന്ന് വിട്ടുനിന്നത്. കേരളനിയമസഭയിലെ ഒന്നാം സമ്മേളനത്തില്‍ 5 ദിവസം മാത്രമാണ് അന്‍വര്‍ പങ്കെടുത്തത്. രണ്ടാം സമ്മേളനത്തില്‍ എംഎല്‍എ എത്തിയിരുന്നില്ല.

ഇന്നലെ താന്‍ തിരിച്ചെത്തിയെന്ന കുറിപ്പോടെ അണികള്‍ക്കൊപ്പമുള്ള കാറിന്റെ ചിത്രം അന്‍വര്‍ പങ്കുവെച്ചിരുന്നു. പോസ്റ്റിനെ പരിഹസിച്ച് കമന്റ് ചെയ്യുന്നവര്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടിയും എംഎല്‍എ നല്‍കിയിരുന്നു. കാശുകൊടുത്താല്‍ ബംഗാളികളെ കിട്ടുമെന്ന് ചിത്രത്തോട് പ്രതികരിച്ചയാള്‍ക്ക് ബംഗാളികള്‍ക്കുള്ള വില പോലും നിനക്കൊന്നും 2 ടേമായി നിലമ്പൂരുകാര്‍ തന്നിട്ടില്ലല്ലോ. ആദ്യം ആ വില ഉയര്‍ത്താന്‍ നോക്ക് എന്നായിരുന്നു എംഎല്‍എയുടെ പരിഹാസം.

അദിത്യവര്‍മ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular