Thursday, April 25, 2024
HomeKeralaകാനാമ്ബുഴ പുഴ വീണ്ടെടുക്കാന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പുഴ നടത്തം സംഘടിപ്പിച്ചു

കാനാമ്ബുഴ പുഴ വീണ്ടെടുക്കാന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പുഴ നടത്തം സംഘടിപ്പിച്ചു

ണ്ണൂര്‍: കാനാമ്ബുഴ പുഴ വീണ്ടെടുക്കല്‍ പ്രവര്‍ത്തനങ്ങളുടെ പുരോഗതി കണ്ടറിയാനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്കാനുമായി കണ്ണൂര്‍ മണ്ഡലം എം എല്‍ എ രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നേതൃത്വത്തില്‍ പുഴ നടത്തം സംഘടിപ്പിച്ചു.

പരിസര ദിനത്തോടനുബന്ധിച്ച്‌ ജൂണ്‍ നാലിന് രാവിലെ ഏഴുമണി മുതലാണ് എംഎല്‍എയുടെയും പുനരുജ്ജീവന ജനകീയ സമിതി കണ്‍വീനര്‍ എന്‍ ചന്ദ്രന്റെയും ഹരിത കേരള മിഷന്‍ പ്രതിനിധികള്‍, പാടശേഖര സമിതി അംഗങ്ങള്‍, കാനാമ്ബുഴ പുനരുജ്ജീവന ജനകീയ സമിതി അംഗങ്ങള്‍, കൗണ്‍സിലര്‍മാര്‍ വിദ്യാര്‍ഥികള്‍, പ്രദേശ വാസികള്‍ തുടങ്ങിയവരുടെയും നേതൃത്വത്തില്‍ പുഴ നടത്തം സംഘടിപ്പിച്ചത്.

ശിശുമന്ദിരം റോഡില്‍ കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എന്‍ ചന്ദ്രന്റെ അധ്യക്ഷതയില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ പുഴ നടത്തം ഫ്‌ളാഗ് ഓഫ് ചെയ്തു. ചീപ് റോഡ് വരെയാണ് പുഴ നടത്തം നടന്നത്. 2018 ലാണ് കാനാമ്ബുഴ പുനരുജ്ജീവന പദ്ധതി ജനകീയ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

കണ്ണൂര്‍ എംഎല്‍എ രാമചന്ദ്രന്‍ കടന്നപ്പള്ളി ചെയര്‍മാനും എന്‍ ചന്ദ്രന്‍ കണ്‍വീനറുമായി രൂപീകരിച്ച കാനാമ്ബുഴ പുനരുജ്ജീവന ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയത്.

മുണ്ടേരി പഞ്ചായതിലെ അയ്യപ്പന്‍ മലയില്‍ നിന്നാരംഭിക്കുന്ന ഒരരുവിയാണ് ഒമ്ബതു കിലോമീറ്റര്‍ സഞ്ചരിച്ച്‌ അറബിക്കടലില്‍ ചേരുന്ന കാനാമ്ബുഴ. പുനരുജ്ജീവനത്തിന്റെ ഭാഗമായി മൂന്ന് പ്രൊജക്ടുകളിലായി എട്ട് കോടി 20 ലക്ഷം രൂപയുടെ പുഴ സംരക്ഷണ പ്രവൃത്തികളാണ് നടക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular