Thursday, April 25, 2024
HomeKeralaമോന്‍സന്‍ മാവുങ്കല്‍ പിടിക്കപ്പെടുമ്പോള്‍ എറണാകുളം പ്രസ് ക്ലബിന് കിട്ടിയത് 10ലക്ഷം കമ്മീഷന്‍...

മോന്‍സന്‍ മാവുങ്കല്‍ പിടിക്കപ്പെടുമ്പോള്‍ എറണാകുളം പ്രസ് ക്ലബിന് കിട്ടിയത് 10ലക്ഷം കമ്മീഷന്‍ രണ്ട് ലക്ഷം സഹിന്‍ ആന്റണിക്ക് പ്രസ് ക്ലബ് സെക്രട്ടറി ബാക്കി പുട്ടടിച്ചു

എറണാകുളം പ്രസ് ക്ലബ് സെക്രട്ടറി  രേഖപ്പെടുത്താതെ  ലക്ഷക്കണക്കിനു തുക അടിച്ചുമാറ്റുമ്പോള്‍  നടപടി എടുക്കാന്‍ മടിച്ചു കേരള പത്രപ്രവര്‍ത്തകയൂണിയന്‍. പ്രസ് ക്ലബ് സെക്രട്ടറി  ശശികാന്ത്  വാങ്ങി കൂട്ടുന്ന പണത്തെ കുറിച്ചുള്ള  രേഖകള്‍ ഇപ്പോഴാണ് പുറത്തു വന്നതെന്നു മാത്രം. പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കല്‍ അറസ്റ്റിലായതിനു പിന്നാലെ കേസില്‍ മോന്‍സണുമായി ബന്ധമുള്ള മാധ്യമ പ്രവര്‍ത്തകനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തപ്പോള്‍ പുറത്തു വരുന്നതു എറണാകുളത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നാണക്കേടുണ്ടാക്കുന്ന വാര്‍ത്ത. മോന്‍സന്‍ മാവുങ്കല്‍ പ്രസ് ക്ലബ് കുടുംബമേളയ്ക്കായി 10 ലക്ഷം രൂപ നല്‍കിയെന്നും അതില്‍ രണ്ടു ലക്ഷം രൂപ തനിക്കു കമ്മിഷനായി കിട്ടിയെന്നുമാണു മാധ്യമ പ്രവര്‍ത്തകന്‍ ക്രൈം ബ്രാഞ്ചില്‍ മൊഴി നല്‍കിയത്.

എറണാകുളം പ്രസ് ക്ലബ് ഭാരവാഹികളാണ് ജില്ലാ ഭാരവാഹിയായ മാധ്യമപ്രവര്‍ത്തകനൊപ്പം ചേര്‍ന്ന് മോന്‍സന്റെ സംഭാവന തട്ടിയെടുത്തതെന്ന് ആക്ഷേപം ഉയരുന്നത്. മോന്‍സന്റെ സംഭാവനക്കാര്യം പരിശോധിക്കാന്‍ ചേര്‍ന്ന പ്രസ് ക്ലബ് ഭരണസമിതി യോഗത്തില്‍ തുക കണക്കില്‍ പെടുത്തിയിട്ടില്ലെന്നു കണ്ടെത്തിയിട്ടുണ്ട്.ഓഡിറ്റിങ് കഴിഞ്ഞ കണക്കിലേക്ക് വ്യാജ ബില്‍ ചേര്‍ത്ത് കണക്കൊപ്പിക്കണമെന്ന ഭാരവാഹികളുടെ യോഗത്തില്‍ ചിലര്‍ നിര്‍ദേശിച്ചെങ്കിലും അതു മറ്റു ചിലര്‍ എതിര്‍ത്തു. ആരോപണ വിധേയനായ മാധ്യമ പ്രവര്‍ത്തകനൊപ്പം മോന്‍സന്റെ പണത്തിന്റെ പങ്കു പറ്റിയ വരെപ്പറ്റിയും അന്വേഷണം വേണമെന്നാണ് ഉയരുന്ന ആവശ്യം.

അതിനിടെ മോന്‍സന്റെയും ആരോപണ വിധേയനായ മാധ്യമ പ്രവര്‍ത്തകന്റെയും മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രസ് ക്ലബ് ഭാരവാഹികളെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. അടുത്ത ദിവസം തന്നെ ഇവരെ വിളിപ്പിക്കാനാണ് തീരുമാനം.ഇവരെ വിളിപ്പിക്കുന്നതോടെ മാധ്യമ സമൂഹത്തിനു തന്നെ നാണക്കേട് ആകുമെന്ന് ഉറപ്പാണ്. നേരത്തെ മോന്‍സണ്‍ 2020ലെ കുടുംബ മേളയില്‍ ഭക്ഷണ ചിലവായ 2 ലക്ഷം നല്‍കിയെന്നായിരുന്നു ഭാരവാഹികള്‍ പറഞ്ഞിരുന്നത്. എന്നാല്‍ താന്‍ 10 ലക്ഷം രൂപയാണ് നല്‍കിയതെന്ന് മോന്‍സണ്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കുകയായിരുന്നു.മോന്‍സണ്‍ ഇക്കാര്യം പറഞ്ഞുവെന്ന് ഉറപ്പിച്ചതോടെ വിവാദ മാധ്യമ പ്രവര്‍ത്തകനും ഇക്കാര്യം സമ്മതിച്ചു. 10 ലക്ഷത്തില്‍ തനിക്ക് രണ്ടു ലക്ഷം കിട്ടിയെന്ന് ഇയാള്‍ സമ്മതിച്ചതോടെയാണ് ബാക്കി 8 ലക്ഷം എങ്ങനെ ചിലവഴിച്ചു എന്ന സംശയം ഉയര്‍ന്നത്.അതിനിടെ എറണാകുളം പ്രസ് ക്ലബിനു വേണ്ടി മോന്‍സന്‍ മാവുങ്കലില്‍ നിന്നു ഫണ്ട് വാങ്ങി അതു തട്ടിയെടുത്ത ഭാരവാഹികള്‍ക്കെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ടു സംസ്ഥാന സെക്രട്ടറി ടി പി പ്രശാന്ത് കെയുഡബ്ല്യുജെ സംസ്ഥാന നേതൃത്വത്തിന് കത്തുനല്‍കി. ഈ ആരോപണങ്ങളൊക്കെയും പ്രശാന്ത് കത്തില്‍ ഉന്നയിച്ചിട്ടുണ്ട്.

മനുലാല്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular