Wednesday, October 4, 2023
HomeUncategorizedഗുണ്ടോഗനു മുന്നില്‍ പുതിയ കരാര്‍ വെച്ച്‌ മാഞ്ചസ്റ്റര്‍ സിറ്റി, താരം ക്ലബില്‍ തുടരുമെന്ന് പ്രതീക്ഷ

ഗുണ്ടോഗനു മുന്നില്‍ പുതിയ കരാര്‍ വെച്ച്‌ മാഞ്ചസ്റ്റര്‍ സിറ്റി, താരം ക്ലബില്‍ തുടരുമെന്ന് പ്രതീക്ഷ

മാഞ്ചസ്റ്റര്‍ സിറ്റിയുടെ എഫ് എ കപ്പ് ഫൈനലിലെ ഹീറോ ഗുണ്ടോഗനു മുന്നില്‍ പുതിയ കരാര്‍ വെച്ച്‌ മാഞ്ചസ്റ്റര്‍ സിറ്റി.

താരം ക്ലബ് വിടാൻ ശ്രമിക്കവെ ആണ് പുതിയ കരാര്‍ മുന്നില്‍ വെച്ച്‌ മാഞ്ചസ്റ്റര്‍ സിറ്റി കാത്തു നില്‍ക്കുന്നത്. 2024വരെയുള്ള കരാര്‍ ആണ് ഗുണ്ടോഗനു നല്‍കിയിരിക്കുന്നത്. താരത്തിനു വേണമെങ്കില്‍ 2025വരെ ആ കരാര്‍ നീട്ടാനുള്ള വ്യവസ്ഥയും കരാറില്‍ ഉണ്ടാകും. തനിക്ക് സിറ്റി ദീര്‍ഘകാല കരാര്‍ നല്‍കുന്നില്ല എന്നതാണ് ഗുണ്ടോഗൻ ക്ലബ് വിടുന്നത് ആലോചിക്കാനുള്ള പ്രധാന കാരണം.

ഗുണ്ടോഗനു വേണ്ടി ആഴ്സണല്‍, ബാഴ്സലോണ തുടങ്ങിയ ക്ലബുകള്‍ ഓഫറുമായി ഒരു വശത്തുണ്ട്. താരം സിറ്റിയുടെ കരാര്‍ സ്വീകരിക്കും എന്ന വിശ്വാസത്തില്‍ ആണ് മാഞ്ചസ്റ്റര്‍ സിറ്റി. കഴിഞ്ഞ ദിവസം പെപ് ഗ്വാര്‍ഡിയോളയും ഈ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. 32കാരനായ താരം മാഞ്ചസ്റ്റര്‍ സിറ്റിയില്‍ എത്തിയതു മുതല്‍ പെപിന്റെ ടീമിലെ പ്രധാന താരമാണ്. സിറ്റി ടീമിലെ ഏറ്റവും അണ്ടര്‍ റേറ്റഡ് താരമായാണ് ഗുണ്ടോഗൻ അറിയപ്പെടുന്നത്.

എഫ് എ കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സിറ്റി 2-1ന് തോല്‍പ്പിച്ചപ്പോള്‍ രണ്ടു ഗോളുകളും നേടിയത് ഗുണ്ടോഗൻ ആയിരുന്നു. ഈ വാരാന്ത്യത്തില്‍ നടക്കുന്ന ചാമ്ബ്യൻസ് ലീഗ് ഫൈനല്‍ കഴിഞ്ഞാകും ഗുണ്ടോഗൻ തന്റെ തീരുമാനം പ്രഖ്യാപിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular