Friday, April 19, 2024
HomeKeralaനടി സുലോചന ലട്കര്‍ അന്തരിച്ചു

നടി സുലോചന ലട്കര്‍ അന്തരിച്ചു

മുംബൈ:  ഹിന്ദിയിലും മറാഠിയിലുമായി മുന്നൂറിലേറെ സിനിമകളില്‍ അഭിനയിച്ച പ്രമുഖ നടി സുലോചന ലട്കര്‍ (94) അന്തരിച്ചു.

വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഞായര്‍ വൈകിട്ട് ആറോടെയായിരുന്നു അന്ത്യം. പൊതുദര്‍ശനത്തിനുശേഷം തിങ്കള്‍ വൈകിട്ട് മുംബൈ ശിവാജി പാര്‍ക്കില്‍ സംസ്കാര ചടങ്ങുകള്‍ നടക്കും.

ബോളിവുഡ് ചിത്രങ്ങളില്‍ അമ്മ വേഷത്തിലാണ് സുലോചന ശ്രദ്ധനേടിയത്. സുനില്‍ ദത്ത്, രാജേഷ് ഖന്ന, ദേവ് ആനന്ദ്, ശശി കപൂര്‍, അമിതാഭ് ബച്ചൻ തുടങ്ങി നിരവധി താരങ്ങളുടെ അമ്മയായി വേഷമിട്ടു.1999ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. 1940കളില്‍ മറാഠി ചിത്രങ്ങളിലൂടെ അഭിനയലോകത്തെത്തിയ സുലോചന പിന്നീട് ഹിന്ദി സിനിമകളുടെയും ഭാഗമായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular