Friday, April 26, 2024
HomeGulfയു.എന്‍ സുരക്ഷ കൗണ്‍സില്‍; കാലാവസ്ഥ വ്യതിയാനം, വിദ്വേഷ പ്രസംഗങ്ങള്‍ ചര്‍ച്ചയാകും- യു.എ.ഇ

യു.എന്‍ സുരക്ഷ കൗണ്‍സില്‍; കാലാവസ്ഥ വ്യതിയാനം, വിദ്വേഷ പ്രസംഗങ്ങള്‍ ചര്‍ച്ചയാകും- യു.എ.ഇ

ദുബൈ: യു.എ.ഇയുടെ അധ്യക്ഷതയില്‍ ഈ മാസം നടക്കുന്ന യു.എൻ. രക്ഷ കൗണ്‍സിലില്‍ ഉന്നയിക്കപ്പെടുന്ന പ്രധാന വിഷയങ്ങള്‍ യു.എ.ഇ പുറത്തുവിട്ടു.

ഐക്യരാഷ്ട്ര സഭയും അറബ് ലീഗും തമ്മിലുള്ള പരസ്പര സഹകരണം, കാലാവസ്ഥ വ്യതിയാനം, സമാധാനം, സാഹോദര്യം, വിവിധ രാജ്യങ്ങളില്‍ നടക്കുന്ന വിദ്വേഷ പ്രസംഗങ്ങള്‍ എന്നിവയില്‍ ഊന്നിയ ചര്‍ച്ചകളായിരിക്കും രക്ഷ കൗണ്‍സിലില്‍ മുഖ്യമായും നടക്കുകയെന്ന് യു.എന്നിലെ യു.എ.ഇയുടെ സ്ഥിരം പ്രതിനിധി ലന സാക്കി നുസൈബ പറഞ്ഞു. മറ്റ് പ്രമേയങ്ങള്‍ അംഗീകരിക്കാനുള്ള സവിശേഷ സാഹചര്യം ഒരുക്കുന്നതുള്‍പ്പെടെ കൗണ്‍സിലിന്‍റെ പ്രവര്‍ത്തനങ്ങള്‍ മറ്റ് അംഗങ്ങളുടെ സഹകരണത്തില്‍ ഒരുക്കിവരുകയാണെന്നും അവര്‍ പറഞ്ഞു.

സുരക്ഷ കൗണ്‍സിലിന് സൈനികരെ സംഭാവന ചെയ്യുന്ന രാജ്യങ്ങളുമായുള്ള രണ്ട് യോഗങ്ങള്‍, 13 കൂടിയാലോചനകള്‍, അനൗപചാരിക സംഭാഷണങ്ങള്‍, ഏഴ് ഏറ്റെടുക്കലുകള്‍ ഉള്‍പ്പെടെ 17 വിഷയങ്ങളിലുള്ള വിശദീകരണങ്ങളാണ് കൗണ്‍സിലില്‍ നടക്കുക. കാലാവധി തീരുന്നതിന് മുമ്ബ് രണ്ട് തവണ സുരക്ഷ കൗണ്‍സിലിന്‍റെ അധ്യക്ഷ പദവി നിര്‍വഹിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും സമാധാനം ഉറപ്പുവരുത്തുന്നതിനും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിനും കൗണ്‍സിലിന്‍റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുമുള്ള ഉത്തരവാദിത്തം ഇക്കാലയളവില്‍ നിര്‍വഹിക്കാനായെന്നും നുസൈബ പറഞ്ഞു.

ലഭ്യമായ സാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്തി വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കുകയും അംഗങ്ങളുടെ കാഴ്ചപ്പാടുകള്‍ പരസ്പരം പങ്കുവെക്കാനുള്ള ഒരു പാലമായി വര്‍ത്തിച്ച്‌ ആഗോള വിഷയങ്ങളില്‍ ഐക്യം രൂപപ്പെടുത്താനും കഴിയുമെന്നാണ് പ്രതീക്ഷ. ജൂണ്‍ എട്ടിന് യു.എന്നും അറബ് രാജ്യങ്ങളും തമ്മിലുള്ള സഹകരണവുമായി ബന്ധപ്പെട്ട് ഉന്നത ചര്‍ച്ചകള്‍ യു.എ.ഇയുടെ അധ്യക്ഷതയില്‍ നടക്കും. കാലാവസ്ഥ വ്യതിയാനം, സമാധാനം, സുരക്ഷ എന്നീ വിഷയങ്ങളില്‍ ജൂണ്‍ 13ന് മന്ത്രിതലത്തിലുള്ള തുറന്ന ചര്‍ച്ചകളും സംഘടിപ്പിക്കും. 14ന് സമാധാനം നിലനിര്‍ത്തുന്നതിന്‍റെയും മാനുഷിക സാഹോദര്യം പ്രോത്സാഹിപ്പിക്കുന്നതിന്‍റെയും മൂല്യത്തെ കുറിച്ചുള്ള മന്ത്രിതല വിശദീകരണങ്ങളും നടക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular