Saturday, July 27, 2024
HomeKeralaസോളാര്‍ അന്വേഷണ കമീഷനെതിരെ സി.ദിവാകരന്‍ നടത്തിയ വെളിപ്പെടുത്തല്‍: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പി ക്ക് പരാതി

സോളാര്‍ അന്വേഷണ കമീഷനെതിരെ സി.ദിവാകരന്‍ നടത്തിയ വെളിപ്പെടുത്തല്‍: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പി ക്ക് പരാതി

തിരുവനന്തപുരം: സോളാര്‍ അന്വേഷണ കമീഷനെതിരെ സി.ദിവാകരൻ നടത്തിയ വെളിപ്പെടുത്തലലില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പി ക്ക് പരാതി.

സോളാര്‍ അഴിമതിയും മറ്റ്‌ ആരോപണങ്ങളും അന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ കമീഷനെതിരെ മുൻ മന്ത്രിയും, സി.പി.ഐ നേതവുമായ സി. ദിവാകരന്റെ വെളിപ്പെടുത്തലില്‍ ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.എസ് അനുതാജ് ഡി.ജി.പിക്ക് പരാതി നല്‍കി.

സി ദിവാകരന്റെ ആത്മകഥയിലെ പരാമര്‍ശങ്ങള്‍ അത്യന്തം ഗുരുതരമാണ്. അതിനാല്‍ സോളാര്‍ വിവാദങ്ങളുടെ പിന്നില്‍ നടന്ന ഗൂഡാലോചന കണ്ടുപിടിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. അഴിമതിയാരോപണങ്ങള്‍ അന്വേഷിക്കാൻ യു.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് ജി. ശിവരാജൻ കമ്മിറ്റിക്ക് കോടികള്‍ കൊടുത്തുവെന്നുമുള്ള സി ദിവാകരൻ്റെ ആത്മകഥയിലെ വെളിപ്പെടുത്തലില്‍ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും പി എസ് അനു താജ് നല്‍കിയ പരാതിയില്‍ പറയുന്നു.

RELATED ARTICLES

STORIES

Most Popular