Thursday, March 28, 2024
HomeUncategorizedമൗര്‍ട്ടാഡ ഫാള്‍ ഇനി ഒഡീഷ എഫ് സിയുടെ ഡിഫന്‍സില്‍

മൗര്‍ട്ടാഡ ഫാള്‍ ഇനി ഒഡീഷ എഫ് സിയുടെ ഡിഫന്‍സില്‍

മുംബൈ സിറ്റി ക്ലബ് ക്യാപ്റ്റൻ ആയിരുന്ന മൗര്‍താഡ ഫാള്‍ ഇനി ഒഡീഷയില്‍. താരം ഒഡീഷ എഫ് സിയില്‍ എത്തിയതായി ക്ലബ് ഇന്ന് ഔദ്യോഗികമായി അറിയിച്ചു.

ഒരു വര്‍ഷത്തെ കരാറില്‍ ആണ് ഫാള്‍ ഒഡീഷയില്‍ എത്തുന്നത്. ഈ സീസണില്‍ മുംബൈ സിറ്റിക്കായി ഐ എസ് എല്ലില്‍ 18 മത്സരങ്ങള്‍ ഫാള്‍ കളിച്ചിരുന്നു‌. ഐ എസ് എല്ലില്‍ ആകെ 99 മത്സരങ്ങള്‍ താരം കളിച്ചിട്ടുണ്ട്.

ഒഡീഷ പരിശീലകനായി ലൊബേരയെ എത്തിയത് ആണ് ഫാള്‍ ഒഡീഷയിലേക്ക് വരാനുള്ള കാരണം. 2020-ല്‍ എഫ്‌സി ഗോവയില്‍ നിന്ന് മുംബൈ സിറ്റിയിലേക്ക് ചേക്കേറിയ 35 കാരനായ സെന്റര്‍ ഹാഫ് മുംബൈ സിറ്റിക്ക് ഒപ്പം രണ്ട് ഐ‌എസ്‌എല്‍ ലീഗ് വിന്നേഴ്‌സ് ഷീല്‍ഡും ഒരു ഐ‌എസ്‌എല്‍ ട്രോഫിയും നേടിയിട്ടുണ്ട്. ഗോവയില്‍ ആയിരിക്കെയും ഒരു ഐ എസ് എല്‍ ഷീല്‍ഡ് ഫാള്‍ നേടിയിട്ടുണ്ട്. അവിടെ ഒരു സൂപ്പര്‍ കപ്പും താരം നേടിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular