Saturday, July 27, 2024
HomeUncategorizedഡ്രോണ്‍ ആക്രമണം നടത്താന്‍ റഷ്യക്കുള്ളില്‍ യുക്രെയിന്‍ ഏജന്റുമാരെന്ന് റിപ്പോര്‍ട്ട്

ഡ്രോണ്‍ ആക്രമണം നടത്താന്‍ റഷ്യക്കുള്ളില്‍ യുക്രെയിന്‍ ഏജന്റുമാരെന്ന് റിപ്പോര്‍ട്ട്

മോസ്കോ: റഷ്യൻ ഭരണകൂടത്തിന് നേരെ ആക്രമണങ്ങള്‍ നടത്താൻ റഷ്യക്കുള്ളില്‍ യുക്രെയിൻ തങ്ങളുടെ ഏജന്റുമാരെയും അനുഭാവികളെയും ഡ്രോണ്‍ അടക്കം നല്‍കി വിന്യസിക്കുന്നതായി റിപ്പോര്‍ട്ട്.

ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച്‌ ഒരു അമേരിക്കൻ മാദ്ധ്യമമാണ് വാര്‍ത്ത പുറത്തുവിട്ടത്.

അടുത്തിടെ മോസ്കോയിലും ക്രെംലിൻ പാലസിലും നടന്ന ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഈ ഏജന്റുമാരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ റഷ്യക്കുള്ളില്‍ നിന്ന് തന്നെയാണ് ഡ്രോണുകളെ വിക്ഷേപിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേ സമയം, ആക്രമണങ്ങള്‍ക്ക് പിന്നില്‍ യുക്രെയിൻ ഏജന്റുമാരാണെന്നതിന്റെ തെളിവുകളൊന്നും റഷ്യ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

റഷ്യയ്ക്കുള്ളിലെ ആക്രമണങ്ങള്‍ നടത്താൻ തദ്ദേശീയമായി നിര്‍മ്മിച്ച ഡ്രോണുകള്‍ തന്നെയാണ് യുക്രെയിൻ ഉപയോഗിക്കുന്നതെന്നും യു.എസ് നിര്‍മ്മിത ഡ്രോണുകള്‍ ഉപയോഗിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റഷ്യയ്ക്കുള്ളില്‍ ഇനിയും ഡ്രോണ്‍ ആക്രമണങ്ങളും സ്ഫോടനങ്ങളും തുടരുമെന്നാണ് ഇന്റലിജൻസ് വൃത്തങ്ങള്‍ പറയുന്നത്.

RELATED ARTICLES

STORIES

Most Popular