Saturday, July 27, 2024
HomeUncategorizedതൃശൂര്‍ പൂരത്തിനിടെ മാംസാഹാരം വിളമ്ബിയെന്ന പരാതി: വിശദീകരണം തേടി ഹൈക്കോടതി

തൃശൂര്‍ പൂരത്തിനിടെ മാംസാഹാരം വിളമ്ബിയെന്ന പരാതി: വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: തൃശൂര്‍ പൂരത്തിനിടെ വടക്കുന്നാഥ ക്ഷേത്രത്തിന്‍റെ തെക്കേ ഗോപുരത്തില്‍ മാംസാഹാരം വിളമ്ബിയെന്ന ആരോപണത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.

സംഭവത്തില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡും പൂരം എക്‌സിബിഷന്‍ കമ്മിറ്റിയും സത്യവാംഗ്മൂലം നല്‍കാന്‍ കോടതി ഉത്തരവിട്ടു.

ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റീസ് പി.ജി. അജിത് കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് നല്‍കിയത്.

പാറമേക്കാവ്, തിരുവമ്ബാടി ദേവസ്വങ്ങള്‍, പൂരം എക്‌സിബിഷന്‍ സമിതി സെക്രട്ടറി, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ എന്നിവരെ കേസില്‍ കോടതി സ്വമേധയാ കക്ഷി ചേര്‍ത്തു.

RELATED ARTICLES

STORIES

Most Popular