Saturday, July 27, 2024
HomeIndiaബംഗളൂരു-മൈസൂരു എക്‌സ്പ്രസ്‌വേയില്‍ ടോള്‍ ജീവനക്കാരന്‍ കാര്‍ ഡ്രൈവറെ അടിച്ചുകൊന്നു

ബംഗളൂരു-മൈസൂരു എക്‌സ്പ്രസ്‌വേയില്‍ ടോള്‍ ജീവനക്കാരന്‍ കാര്‍ ഡ്രൈവറെ അടിച്ചുകൊന്നു

ബംഗളൂരു: ബംഗളൂരു-മൈസൂരു എക്‌സ്പ്രസ്‌വേയില്‍ കാര്‍ ഡ്രൈവറെ അടിച്ചുകൊന്ന് ടോള്‍ പ്ലാസ ജീവനക്കാരൻ. ശേഷാഗിരിഹള്ളി ടോള്‍പ്ലാസയിലാണ് ബംഗളൂരു സൗത്തിലെ കരിക്കല്‍ താണ്ട്യ സ്വദേശി പവൻ കുമാര്‍(26) കൊല്ലപ്പെട്ടത്.

ടോളുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ഇന്നലെ രാത്രി പത്തിന് കര്‍ണാടകയിലെ രാമനഗര്‍ ജില്ലയിലാണ് സംഭവം. പവൻ കുമാറും സുഹൃത്തുക്കളും എക്‌സ്പ്രസ്‌വേ വഴി മൈസൂരുവില്‍നിന്ന് ബംഗളൂരുവിലേക്ക് തിരിച്ചതായിരുന്നു. രാത്രി ഒൻപതു മണിയോടെയാണ് ഇവര്‍ ശേഷാഗിരിഹള്ളി ടോള്‍പ്ലാസയിലെത്തിയത്. തുടര്‍ന്നായിരുന്നു ടോള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് പവന്റെ സുഹൃത്തുക്കളും ടോള്‍പ്ലാസ ജീവനക്കാരും തമ്മില്‍ തര്‍ക്കമുണ്ടായത്. ഇത് സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയതോടെ നാട്ടുകാര്‍ ഇടപെട്ട് രണ്ടുസംഘത്തെയും പിന്തിരിപ്പിച്ചു.

തുടര്‍ന്ന് പവനും സുഹൃത്തുക്കളും ഇവിടെനിന്നു തിരിച്ചെങ്കിലും ടോള്‍ജീവനക്കാര്‍ ഇവരുടെ വാഹനം പിന്തുടര്‍ന്നു. അല്‍പംകൂടി മുന്നോട്ടുപോയി കാര്‍ ടോള്‍ ജീവനക്കാര്‍ തടയുകയും ഹോക്കി വടികളുമായി ഇവരെ ആക്രമിക്കുകയും ചെയ്തു. ഇതിനിടെയാണ് മര്‍ദനമേറ്റ് പവൻ കുമാര്‍ മരിക്കുന്നത്.

സംഭവത്തില്‍ ബിദാദി പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

RELATED ARTICLES

STORIES

Most Popular