Saturday, July 27, 2024
HomeKeralaഅക്ഷരവും പുസ്തകങ്ങളും ഭാവി തലമുറയുടെ വഴികാട്ടി 

അക്ഷരവും പുസ്തകങ്ങളും ഭാവി തലമുറയുടെ വഴികാട്ടി 

പാലക്കാട്: അക്ഷരവും പുസ്തകങ്ങളും ഭാവി തലമുറയുടെ വഴികാട്ടിയാണെന്നും അതുവഴി ലൈബ്രറികൾ ചരിത്രത്തിൽ ഇടം പിടിക്കുമെന്നും ഇൻസൈറ്റ് ദി ക്രിയേറ്റീവ് ഗ്രൂപ് പ്രസിഡന്റ് കെ. ആർ. ചെത്തല്ലൂർ അഭിപ്രയപ്പെട്ടു.
പാലക്കാട് പ്രസ് ക്ലബ് ഒരുക്കുന്ന ലൈബ്രറിയിലേക്ക് ഇൻസൈറ്റ് ദി ക്രിയേറ്റീവ് ഗ്രൂപ് സമാഹരിച്ച ആദ്യ ഗഡുവയ്യ നൂറ്റിയൊന്ന് പുസ്തകങ്ങൾ കൈമാറുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ചെത്തല്ലൂർ.
പ്രസ് ക്ലബ് ഒരുക്കുന്ന ഇത്തരം ലൈബ്രറികൾ അനിവാര്യമാണെന്നും അതുവഴി പ്രസ് ക്ലബ് ചരിത്രത്തിൽ ഇടം പിടിക്കുമെന്നും, പുസ്തകം കൈമാറുന്നതിനേക്കാൾ അറിവുകൾ കൈമാറാൻ ഇത്തരം പ്രവർത്തനങ്ങൾ വഴിവെക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രസ് ക്ലബ് പ്രസിഡന്റ് എൻ. രമേശ് പുസ്തകങ്ങൾ ഏറ്റുവാങ്ങി.പ്രസ് ക്ലബ്ബിൽ വെച്ച് പ്രസ് ക്ലബ് സെക്രട്ടറി മധു കർത്ത സ്വാഗതവും, പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് വി. എം. ഷൺമുഖദാസ് നന്ദിയും പ്രകാശിപ്പിച്ച ചടങ്ങിൽ ഇൻസൈറ്റ് പ്രതിനിധികളായ സി. കെ. രാമകൃഷ്ണൻ, കെ. വി. വിൻസെന്റ്, മാണിക്കോത്ത് മാധവദേവ്‌, ബി. പദ്മനാഭൻ, മേതിൽ കോമളൻകുട്ടി എന്നിവർ സംബന്ധിച്ചു.
കെ.ആർ. ചെത്തല്ലൂർ.
RELATED ARTICLES

STORIES

Most Popular