Tuesday, June 25, 2024
HomeKeralaകരിപ്പൂർ വിമാനാപകട വാർഷികം: മലബാർ ഡവലപ്മെന്റ് ഫോറം ദുരന്ത സ്ഥലത്ത് അനുസ്മരണ സംഗമം നടത്തുന്നു

കരിപ്പൂർ വിമാനാപകട വാർഷികം: മലബാർ ഡവലപ്മെന്റ് ഫോറം ദുരന്ത സ്ഥലത്ത് അനുസ്മരണ സംഗമം നടത്തുന്നു

കരിപ്പൂർ വിമാനപകടം നടന്ന് ഒരു വർഷം തികയുന്ന ഓഗസ്റ്റ് 7ന് ശനിയാഴ്ച രാവിലെ 9 മണി മുതൽ എംഡിഎഫിന്റെ ആഭിമുഖ്യത്തിൽ വിമാനാപകടത്തിൽ രക്ഷപ്പെട്ട യാത്രക്കാരും മരണമടഞ്ഞവരുടെ ഉറ്റ ബന്ധുക്കളും അപടമറിഞ്ഞ് മഹാമാരികാലത്തും ദുരന്ത സ്ഥലത്ത് ഓടിയെത്തിയ കോണ്ടോട്ടിലെ ലോകത്തിനു മുമ്പിൽ അഭിമാനമായി മാറിയ നാട്ടുകാരും ഒരുമിച്ച് ചേരുന്നു. കോവിഡ് പ്രാട്ടോക്കാൾ കൃത്യമായി പാലിച്ചായിരിക്കും പരിപാടി.

കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി മുരളീധരൻ, സംസ്ഥാന പൊതുമാരാമത്ത് മന്ത്രി അഡ്വ.പിഎ മുഹമ്മദ് റിയാസ്, അബ്ദുസമദ് സമദാനി എം.പി, ശശിതരുർ എം പി എന്നിവർ ഓൺലെനായി സംഗമത്തെ അഭിസംഭോധന ചെയ്യും.

എം.ഡി.എഫ് ചെയർമാൻ യു എ നസീറിൻ്റെ അദ്ധ്യക്ഷതയിൽ എംകെ രാഘവൻ എംപി സംഗമം ഉൽഘാടനം ചെയ്യും. എളമരം കരിം എം.പി മുഖ്യ പ്രഭാഷണം നടത്തും. ടി വി ഇബ്രാഹിം എംൽഎ അനുസ്മരണ പ്രഭാഷണവും നടത്തും.

കൊണ്ടോട്ടി മുൻസിപ്പൽ ചെയർപേഴ്സൺ ഫാത്തിമത്ത് സുഹറാബി സി ടി, കൗൺസിലർമാരായ എഞ്ചിനിയർ ബിച്ചു, സുഹൈർ സി കെ, പി ഫിറോസ്, കെ.കെ ഷിദ്, ബബിത വി, സൽമാൻ കെ.പി, എംഡിഎഫ് പ്രസിണ്ടന്റ് എസ് എ അബൂബക്കർ, വൈസ് പ്രസിഡന്റ് അഡ്വ. സുജാത വർമ്മ, രക്ഷാധികാരിമാരായ ഗുലാം ഹുസൈൻ, സഹദ് പുറക്കാട്, കൊളക്കാടൻ, ജനറൽ സെക്രട്ടറി അബ്ദുറഹിമാൻ ഇടക്കുനി, ഓർഗനൈസിംഗ് സെക്രട്ടറി പി. അബ്ദുൾ കലാം ആസാദ്, ട്രഷറർ സന്തോഷ് വലിയപറമ്പത്ത്, ആക്ഷന്‍ ഫോറം കോഓര്‍ഡിനേറ്റർ ഒ.കെ മൻസൂർ ബേപ്പൂർ, ട്രഷറർ എം.കെ താഹ താഹ, എം ഡി എഫ് ഉന്നതാധികാര സമിതി അംഗം സിന്ധു പുഴക്കൽ, നാട്ടുകാരുടെ പ്രതിനിധികളായ ജുനൈദ് മുക്കോടൻ, യാസിർ ചെങ്ങോടൻ, യാത്രക്കാരുടെ പ്രതിനിധികളായ ആഷിക്ക് എടപ്പാൾ, മുഫീദ പേരാമ്പ്ര, മരിച്ചവരുടെ ബന്ധുവായ ഡോ. സജാദ് എന്നിവർ സംസാരിക്കും.

ചടങ്ങിൽ പ്രശസ്ത പ്രഭാഷകൻ പി.എം എ ഗഫൂർ സാന്ത്വന പ്രഭാഷണം നടത്തും. തുടർന്ന് യാത്രക്കാരും മരിച്ചവരുടെ ആശ്രിതരും ‘അതിജീവനത്തിൻ്റെ ഒരു വർഷം’ അനുഭവങ്ങൾ പങ്ക് വെക്കും.

എം ഡി എഫ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ പി.കെ കബീർ സലാല, പ്രത്യുരാജ് നാറാത്ത്, അഷറഫ് കളിത്തങ്കൽ പാറ, കരിം വളാഞ്ചേരി, മിനി എസ്സ് നായർ, എം.എ ഷഹനാസ്, ഫസ്‌ല ബാനു, മൊയ്തുപ്പ ഹാജി, നിസ്താർ ചെറുവണ്ണൂര്‍, വാസൻ നെടുങ്ങാടി, ഫ്രിഡാ പോൾ, അബ്ബാസ് കളത്തിൽ, സലിം പറമ്പിൽ, സജ്ന വേങ്ങേരി, അഫ്സൽ ബാബു, ഷെബിർ കോട്ടക്കൽ എന്നിവർ നേതൃത്വം നൽകും.

ഒരു വർഷമായിട്ടും അപകടത്തിൻ്റെ അന്വേഷണ റിപ്പോർട്ട് പ്രസിദ്ധീകരിക്കാത്തതും, എയർ ഇന്ത്യയും എയർ ഇന്ത്യ നിയോഗിച്ച വക്കീല്‍ യാത്രക്കാരോടും മരപ്പെട്ടവരുടെ ആശ്രിതരോടും പുലർത്തുന്ന മനുഷ്യത്വരഹിതമായ സമീപനത്തിനെതിരെയുള്ള ശക്തമായ താക്കീതായിരിക്കും ഈ സംഗമമെന്നും, നഷ്ടപരിഹാരം നൽകുന്നതിൽ അമാന്തം കാണിച്ച് നീതി നിഷേധിച്ചാൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മലബാർ ഡവലെപ്പ്മെൻ്റ് ഫോറം ജന. സെക്രട്ടറി അബ്ദുറഹിമാൻ ഇടക്കുനി പറഞ്ഞു.

 

-മൊയ്തീന്‍ പുത്തന്‍‌ചിറ

RELATED ARTICLES

STORIES

Most Popular